ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളിക്കൊണ്ടുള്ള ആര്‍.ജെ.ഡി. നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി യുമായ ലാലു പ്രസാദ് യാദവിൻെറ ഡബ്സ്മാഷ് വിഡിയോ വൈറലാകുന്നു. 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ തൻെറ ഔദ്യോ ഗിക ട്വിറ്റർ അക്കൗണ്ടിലാണ് ലാലുപ്രസാദ് യാദവ് പോസ്റ്റ് ചെയ്തത്.
മോദി പ്രഭാഷണങ്ങൾ തുടങ്ങുന്ന ഭായിയോം ബഹനോം എന്ന ഡയലോഗ് അനുകരിച്ചാണ് ലാലുപ്രസാദ് യാദവ് തുടങ്ങുന്നത്. ശേഷം അച്ഛേദിന്‍ മുദ്രാവാക്യവും എല്ലാവര്‍ക്കും 15-20 ലക്ഷം രൂപ നൽകുമെന്ന വിവാദ വാഗ്ദാനത്തെയുമൊക്കെ ലാലു പരിഹസിക്കുന്നുണ്ട്.
വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ദേശീയമാധ്യമങ്ങളിലും ലാലുവിൻെറ ഡബ്സ്മാഷ് വാര്‍ത്തയായി. അതേസമയം, വീഡിയോ എവിടെവെച്ച് ചിത്രീകരിച്ചെന്ന്വ്യക്തമല്ല. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് യാദവ് നിലവില്‍ ചികിത്സക്കായി ആശുപത്രിയില്‍ കഴിയുകയാണ്.
मुफ़्त में ले लो 15 लाख, अच्छे दिन और जुमला। pic.twitter.com/2Pfhg2QemK
— Lalu Prasad Yadav (@laluprasadrjd) April 13, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.