ന്യൂഡൽഹി: കോവിഡ് കെടുകാര്യസ്ഥതയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് അന്താരാഷ്ട്ര പ്രശസ്ത ശാസ്ത്ര മാസികയായ ലാൻസെറ്റ്. സ്വയം സൃഷ്ടിച്ച ദേശീയദുരന്തമാണ് ഇപ്പോൾ രാജ്യത്തെന്ന് ലാൻസെറ്റ് എഡിറ്റോറിയൽ കുറ്റപ്പെടുത്തി. കഴിഞ്ഞ ആഗസ്റ്റ് ഒന്നായപ്പോഴേക്കും ലക്ഷം പേർ മരിച്ചത് ഇതിന് തെളിവാണ്. കോവിഡ് ഒന്നാംഘട്ടത്തിൽ കൈവരിച്ച നേട്ടം രണ്ടാം തരംഗമായപ്പോഴേക്കും കൈവിട്ടു. സർക്കാറിനെതിരായ വിമർശനങ്ങളെ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതും എതിർപ്പുകളെ അടിച്ചമർത്തുന്നതും ഈ പ്രതിസന്ധിഘട്ടത്തിൽ മാപ്പർഹിക്കാത്തതാണ്. രണ്ടാം തരംഗത്തിൽ കോവിഡ് സ്ഥിതി കൈകാര്യം ചെയ്യുന്നത് സർക്കാറിെൻറ മിടുക്കാണ്.
ശാസ്ത്രത്തെ മുന്നിൽ നിർത്തി, പോരായ്മകൾ തിരുത്തി, സുതാര്യതയോടെ മുന്നോട്ടുപോവുകയായിരുന്നു വേണ്ടത്. മഹാമാരിയെ നിയന്ത്രിക്കാൻ കാണിച്ചതിലേറെ ജാഗ്രത സർക്കാറിനെതിരായ ട്വിറ്റർ വിമർശനങ്ങൾ നീക്കം ചെയ്യാനാണ് മോദി ഭരണകൂടം കാണിച്ചതെന്നും ലാൻസെറ്റ് കുറ്റപ്പെടുത്തി.
രണ്ടാം തരംഗം ഗുരുതരമാകുമെന്ന മുന്നറിയിപ്പുകളെ അവഗണിച്ച സർക്കാർ ഒന്നാം ഘട്ടത്തിലെ വിജയാഘോഷത്തിനാണ് ആ സമയം ചെലവഴിച്ചത്. രോഗപ്പകർച്ച കുറഞ്ഞപ്പോൾ കോവിഡിനെ പരാജയപ്പെടുത്തി എന്ന് സർക്കാർ കരുതി. മതപരമായതടക്കം പൊതു ചടങ്ങുകൾക്ക് അനുമതി നൽകിയതും വാക്സിൻ നയത്തിലെ പിഴവുകളുമെല്ലാം സർക്കാറിന് പറ്റിയ വൻ പാളിച്ചകളാണെന്നും പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.