മണ്ണിടിച്ചിൽ: കണ്ണൂർ, ബംഗളൂരു എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി

മംഗളൂരു: ഹാസൻ ജില്ലയിൽ ബല്ലുപേട്ട്-സകലേശ്പുര സ്റ്റേഷനുകൾക്കിടയിൽ അചങ്കി-ദോഡ്ഡനഗരയിൽ വെള്ളിയാഴ്ച മണ്ണിടിച്ചിലിൽപ്പെട്ട പാളം ഗതാഗതയോഗ്യമാക്കാനായില്ല. മണ്ണുനീക്കി സുരക്ഷയുറപ്പാക്കുന്ന പ്രവൃത്തി തുടരുകയാണെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു. എന്നാൽ ഈ പ്രവൃത്തി എപ്പോൾ പൂർത്തിയാവും എന്നതിൽ അനിശ്ചിതത്വം തുടരുന്നു.

കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) കണ്ണൂർ-കെ.എസ്.ആർ. ബംഗളൂരു എക്സ്പ്രസ് (16512) െട്രയിനുകളുടെ ഞായറാഴ്ചയിലേയും തിങ്കളാഴ്ചയിലേയും സർവീസുകൾ റദ്ദാക്കി. വെള്ളിയാഴ്ച ഉച്ചക്ക് 12-ഓടെയാണ് പാളത്തിൽ മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടർന്ന് കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) ജോലാർപേട്ട്, സേലം, ഷൊർണൂർ വഴി തിരിച്ചുവിട്ടിരുന്നു

കഴിഞ്ഞ മാസം 26ന് ഹാസൻ യെഡകുമേരി, കഡഗരവള്ളി മേഖലയിൽ മണ്ണിടിഞ്ഞ് റദ്ദാക്കിയ 12 ട്രെയിൻ സർവീസുകൾ കഴിഞ്ഞ വ്യാഴം,വെള്ളി ദിവസങ്ങളിൽ പുനരാരംഭിച്ചെങ്കിലും ശനിയാഴ്ച വീണ്ടും മണ്ണിടിയുകയായിരുന്നു. ഇതേത്തുടർന്ന് റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്ത ട്രയിൻ സർവീസുകൾ ചൊവ്വാഴ്ചയാണ് പുനഃസ്ഥാപിച്ചത്.

Tags:    
News Summary - Landslides: Kannur, Bengaluru Express trains cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.