പോഷകാഹാര പരിപാടിയുടെ ഭാഗമായി നൽകിയ ബിസ്‌ക്കറ്റ് കഴിച്ചു; മഹാരാഷ്ട്രയിൽ 80 വിദ്യാർഥികൾ ആശുപത്രിയിൽ

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ സ്‌കൂളിൽ നിന്ന് ബിസ്‌ക്കറ്റ് കഴിച്ച 80 ഓളം വിദ്യാർഥികൾ ആശുപത്രിയിൽ. പോഷകാഹാര പരിപാടിയുടെ ഭാഗമായി നൽകിയ ബിസ്‌ക്കറ്റ് കഴിച്ച കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച രാവിലെ 8.30 ഓടെ ബിസ്‌ക്കറ്റ് കഴിച്ച കുട്ടികൾക്ക് ഛർദ്ദിയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതറിഞ്ഞ് ഗ്രാമത്തലവനും മറ്റ് അധികാരികളും ഉടൻ സ്‌കൂളിലെത്തുകയും കുട്ടികളെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

വിദ്യാർഥികളുടെ ആരോഗ്യ നില തൃപ്തികരമാണ്. ബിസ്‌ക്കറ്റ് കഴിച്ച 257 വിദ്യാർഥികളിൽ 153 പേരെ ആശുപത്രിയിൽ എത്തിക്കുകയും ചിലർക്ക് ചികിത്സ നൽകുകയും ചെയ്തുവെന്ന് ആശുപത്രിയിലെ മെഡിക്കൽ ഒഫീസർ അറിയിച്ചു.

ഗുരുതരമായ രോഗലക്ഷണങ്ങൾ കണ്ട ഏഴ് വിദ്യാർഥികളെ കൂടുതൽ ചികിത്സക്കായി ഛത്രപതി സംഭാജിനഗർ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായി അദ്ദേഹം പറഞ്ഞു.

സ്‌കൂളിൽ 296 കുട്ടികളാണുള്ളത്. ഭക്ഷ്യവിഷബാധയുടെ കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

Tags:    
News Summary - 80 students hospitalised after eating biscuits at Maharashtra school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.