അനന്ത്നാഗ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ പുൽവാമ ഭീകരവാദിയും; ഉറപ്പിക്കാൻ ഡി.എൻ.എ പരിശോധന

ന്യൂഡൽഹി: ഡിസംബർ 30ന് അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ പുൽവാമ ഭീകരാക്രമണത്തിൽ പങ്കെടുത്ത അവസാന ഭീകരവാദിയും ഉൾപ്പെട്ടതായി പൊലീസ്. ഡിസംബർ 30ന് അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടിരുന്നു.

കൊല്ലപ്പെട്ടവരിൽ ഒരാൾക്ക് ജെയ്ശെ മുഹമ്മദ് കമാൻഡർ സമീർ ദറിന്‍റെ ചിത്രവുമായി സാമ്യമുള്ളതായി കശ്മീർ ഐ.ജി.പി വിജയ് കുമാർ പറഞ്ഞു. സ്ഥിരീകരിക്കാനായി ഡി.എൻ.എ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രം നോക്കി ആളെ സ്ഥിരീകരിക്കുന്നതിനും ഡി.എൻ.എ സാമ്പ്ൾ ശേഖരിക്കുന്നതിനും സമീറിന്‍റെ കുടുംബത്തെ അനന്ത്നാഗിൽ എത്തിച്ചിട്ടുണ്ട്.

2019 ഫെബ്രുവരി 14ന് പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനുനേരെയാണ് ഭീകരാക്രമണം നടന്നത്. 40 സൈനികർക്ക് ജീവൻ നഷ്ടമായി. ഈ ആക്രമണത്തിൽ പങ്കെടുത്ത ഭീകരരിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ അവസാനത്തെയാളാണ് സമീറെന്ന് പൊലീസ് പറയുന്നു.

Tags:    
News Summary - Last surviving terrorist involved in 2019 Pulwama attack likely killed in Anantnag encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.