ന്യൂഡൽഹി: ആറു വർഷമായി സുപ്രീംകോടതി മുമ്പാകെയുള്ള ലാവലിൻ കേസ് തിങ്കളാഴ്ച വീണ്ടുമൊരിക്കൽക്കൂടി പരിഗണനക്ക്. ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരുടെ ബെഞ്ചിനു മുമ്പാകെയാണ് കേസ് പരിഗണനക്ക് വരുന്നത്. ഇതിനു മുമ്പ് കേസ് പരിഗണിച്ചു വന്ന ബെഞ്ചിലെ ജസ്റ്റിസ് യു.യു. ലളിത് വിരമിച്ചതിനെ തുടർന്നാണ് പുതിയ ബെഞ്ചിൽ എത്തിയത്.
സുഖമില്ലാത്തതിനാൽ കേസ് മാറ്റിവെക്കണമെന്ന് അഭ്യർഥിച്ച് അഭിഭാഷകരിലൊരാൾ കത്ത് നൽകിയിട്ടുണ്ട്. എന്നാൽ പ്രധാന അഭിഭാഷകനല്ലാത്തതിനാൽ ഇത് കോടതി പരിഗണിക്കണമെന്നില്ല. അതേസമയം, അസൗകര്യങ്ങൾ കണക്കിലെടുക്കാറുമുണ്ട്. പല കാരണങ്ങളാൽ 30ലേറെ തവണ മാറ്റിവെച്ചതാണ് സുപ്രീംകോടതിയിൽ ഈ കേസിന്റെ ചരിത്രം.
ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിലെ ക്രമക്കേട് വഴി 86.25 കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടായിയെന്നതാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.