ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയേറുന്നു. ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. സംയുക്ത കിസാൻ മോർച്ചയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറാവണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഇതിന് പുറമേ വിവിധ തൊഴിലാളി, വ്യവസായ യൂണിയനുകളും കർഷകരുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. വിദ്യാർഥി-വനിത സംഘടനകളും സമരത്തിന് പിന്തുണ നൽകുമെന്ന് വ്യക്തമാക്ക്. ഭാരത് ബന്ദ് ദിവസം സൈക്കിൾ റാലി ഉൾപ്പടെ സംഘടിപ്പിക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പ്രതിഷേധത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ കർഷകർ മഹാപഞ്ചായത്തുകൾ സംഘടിപ്പിച്ചിരുന്നു.
അതേസമയം, കർഷകരുടെ ബന്ദിന് പിന്തുണയുമായി കേരളത്തിൽ എൽ.ഡി.എഫ് നേതൃത്വം രംഗത്തെത്തി. ഭാരത് ബന്ദ് നടക്കുന്ന സെപ്തംബർ 27ന് കേരളത്തിൽ ഹർത്താൽ ആചരിക്കുമെന്ന് എൽ.ഡി.എഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.