ഇടത് എംപിമാരുടെ സംഘം ഇന്ന് ഹാഥറസിൽ

ന്യൂഡൽഹി: രാജ്യത്തെ ഇടത് എം.പിമാരുടെ സംഘം ഇന്ന് ഹാഥറസിലെത്തി പെൺകുട്ടിയുടെ വീട് സന്ദർശിക്കും. സി.പി.എം, സി.പി.ഐ, എൽ.ജെ.ഡി പാർട്ടികളുടെ എം.പിമാരാണ് ഹാഥറസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കുക. എളമരം കരീം, ബികാശ് രഞ്ജൻ ഭട്ടാചാര്യ, ബിനോയ് വിശ്വം, എം വി ശ്രേയാംസ് കുമാർ എന്നീ എം.പിമാരാണ് ഹഥറസിലേക്കുള്ള സംഘത്തിലുള്ളതി്.

കുടുംബാംഗങ്ങളിൽ നിന്നും ഗ്രാമവാസികളിൽ നിന്നും സംഘം വിവരങ്ങൾ ചോദിച്ചറിയും. ജില്ലാ കലക്ടറുമായും പൊലീസ് മേധാവിയുമായും എം.പിമാരുടെ സംഘം കൂടിക്കാഴ്ച നടത്തും. സന്ദർശന ശേഷം രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവർക്ക് വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.ഇടത് എംപിമാരുടെ സംഘം ഇന്ന് ഹാഥറസിൽ

പെണ്‍കുട്ടിയുടെ മരണം ദുരഭിമാനക്കൊലയാണെന്ന് പൊലീസ് ആക്ഷേപിച്ചിരുന്നു. പ്രതികളുടെ കത്തിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക സംഘം ഇതേക്കുറിച്ച് അന്വേഷണം നടത്തും. എന്നാൽ സഹോദരന്‍റെ മര്‍ദ്ദനമേറ്റാണ് പെണ്‍കുട്ടി മരിച്ചതെന്ന പ്രതികളുടെ ആരോപണം കുടുംബം നിഷേധിച്ചു. പെണ്‍കുട്ടിയെ വീട്ടുകാര്‍ കൊന്നുവെന്ന പ്രതികളുടെ ആരോപണത്തിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്ന് കുടുംബം ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.