ഷിംല: ഹിമാചൽ പ്രദേശ് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ പുലി കയറിയത് പരിഭ്രാന്തി പരത്തി. രാജ് ഭവനിലെ വളപ്പിൽ കയറിയ പുളളിപ്പുലിയെ സുരക്ഷാ സേനാംഗമാണ് ആദ്യം കണ്ടത്. ഉടൻ വന്യമൃഗത്തിന്‍റെ ചിത്രം മൊബൈൽ കാമറയിൽ പകർത്തിയെ സുരക്ഷാസേനാംഗം വിവരം മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറി. ശനിയാഴ്ചയാണ് സംഭവം.
പുലിയെ കണ്ട ഉടനെ വന്യജീവി വകുപ്പിനെ രാജ് ഭവൻ അധികൃതർ വിവരം അറിയിച്ചു. ഇവർ രാജ്ഭവന്‍റെ പ്രധാന കവാടങ്ങൾ അടക്കുകയും പ്രദേശത്തേക്ക് വാഹന, കാൽനട യാത്രർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.
രാജ്ഭവന് ചുറ്റുമുള്ള വൈദ്യുതി വേലി തകർത്തോ, കേടുപാട് സംഭവിച്ച ഭാഗത്തു കൂടിയോ ആകാം പുലി വളപ്പിനുള്ളിൽ കയറിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണത്തിന് രാജ് ഭവൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.