ഹൈദരാബാദ്: നഗരത്തിലെ റെസ്റ്റൊറന്‍റിൽനിന്നും ഓർഡർ ചെയ്ത ബിരിയാണിയിൽ പല്ലിയെ കണ്ടെത്തി. അംബർപേട്ടിലെ ഡി.ഡി കോളനിയിൽ താമസിക്കുന്ന കുടുംബം സൊമാറ്റോ വഴി ഓർഡർ ചെയ്ത് ലഭിച്ച ബരിയാണിയിലാണ് ചത്ത പല്ലിയെ കണ്ടത്.
ആർ.ടി.സി. ക്ലോസ് റോഡിലെ റെസ്റ്റൊറന്‍റിൽനിന്നാണ് ഭക്ഷണം വാങ്ങിയത്. ബിരിയാണിയിൽ പല്ലി കിടക്കുന്ന ദൃശ്യങ്ങളടക്കം പകർത്തിയാണ് കുടുംബം പരാതി നൽകിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
హైదరాబాద్ ఆర్టీసీ క్రాస్ రోడ్ లోనీ బావర్చి హోటల్లో చికెన్ బిర్యానిలో ప్రత్యక్షమైన బల్లి
— Telugu Scribe (@TeluguScribe) December 2, 2023
అంబర్పేట డిడి కాలనీ కి చెందిన విశ్వ ఆదిత్య ఆన్లైన్లో జొమాటోలో చికెన్ బిర్యానికి ఆర్డర్
జొమోటో బాయ్ తీసుకువచ్చిన చికెన్ బిర్యానిలో బల్లి వచ్చిందని కుటుంబ సభ్యుల ఆరోపణ
బావర్చి యాజమాన్యం… pic.twitter.com/5h0x1fltiQ
ഇതോടെ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ (ജി.എച്ച്.എം.സി) അധികൃതർ കടയിലെത്തി പരിശോധന നടത്തി. ഭക്ഷണ സാമ്പിളുകൾ അടക്കം ശേഖരിച്ചിട്ടുണ്ട്. കൂടുതൽ നടപടിക്കായി ജി.എച്ച്.എം.സി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, അധികൃതർക്കെതിരെ ജനം പ്രതികരണണവുമായി രംഗത്തെത്തിയിട്ടുണ്ട്. റെസ്റ്റൊറന്‍റുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നില്ലെന്ന് പലരും കുറ്റപ്പെടുത്തി.
ബിരിയാണിക്ക് പ്രശസ്തമായ ഹൈദരാബാദിൽ, കഴിഞ്ഞ ദിവസം സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ബിരിയാണി കഴിക്കവെ ഒരാൾക്ക് ചത്ത പാറ്റയെ ലഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.