യു.പിയിൽ ബി.ജെ.പി നേതാവിന് വെടിയേറ്റു

ലഖ്നോ: യു.പിയിൽ ബി.ജെ.പി നേതാവിന് വെടിയേറ്റു. ഉത്തർപ്രദേശിലെ മെയിൻപൂരിയിൽ അജ്ഞാതരാണ് ബി.ജെ.പി നേതാവിനെതിരെ വെടിയുതിർത്തത്. പാർട്ടിയുടെ പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ഗൗതം കതാരിയക്കാണ് വെടിവെപ്പിൽ പരിക്കേറ്റത്.

കതാരിയുടെ തോളിനാണ് വെടിയേറ്റതെന്നും ഇയാൾ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു. ഡോക്ടർ വിദഗ്ധ ചികിത്സക്കായി കതാരിയയെ ആഗ്രയിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തു.

വിവരം അറിഞ്ഞയുടൻ സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചുവെന്നും അറിയിച്ചു.

Tags:    
News Summary - Local BJP leader shot by unidentified assailants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.