വാഷിങ്ടൺ: ലോക്ഡൗൺമൂലം ഇന്ത്യയിൽ നാലുകോടി അന്തർസംസ്ഥാന തൊഴിലാളികൾ ദുരിതത്തിലായതായി ലോക ബാങ്ക് റിപ് പോർട്ട്. ഒരു മാസത്തോളമായി തുടരുന്ന രാജ്യവ്യാപക ലോക്ഡൗൺ ആഭ്യന്തര കുടിയേറ്റക്കാരുടെ ഉപജീവനത്തെ ഗുരുതരമാ യി ബാധിച്ചതായാണ് വിലയിരുത്തൽ.
കുടിയേറ്റക്കാരുടെ പ്രതിസന്ധി സംബന്ധിച്ച റിപ്പോർട്ട് അനുസരിച്ച്, അന്താരാഷ്ട്ര കുടിയേറ്റത്തേക്കാൾ രണ്ടര ഇരട്ടി അധികമാണ് ആഭ്യന്തര കുടിയേറ്റത്തിെൻറ വ്യാപ്തി. തൊഴിലില്ലായ്മയും വീട്ടിലേക്കുള്ള മടക്കം മുടങ്ങിയതുമാണ് തൊഴിലാളികളെ കഷ്ടപ്പെടുത്തുന്നത്. ലോക്ഡൗൺ, തൊഴിൽ നഷ്ടം, സാമൂഹിക അകലം പാലിക്കൽ എന്നിവ ഇന്ത്യയിലെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെയും ആഭ്യന്തര കുടിയേറ്റക്കാരെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു. 60,000ത്തോളം പേർ നഗരങ്ങളിൽനിന്ന് ഗ്രാമീണ മേഖലയിലേക്ക് ദുരിതപൂർണമായ പലായനം നടത്തിയതായും ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു
ഈ പലായനം കോവിഡ് -19 വ്യാപനത്തിനും കാരണമാകുന്നുണ്ട്. ആഭ്യന്തര കുടിയേറ്റക്കാർക്ക് ആരോഗ്യ സേവനങ്ങൾ, പണമയക്കൽ സൗകര്യം, സാമൂഹിക സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തി മാത്രമേ വെല്ലുവിളികളെ നേരിടാനാകൂ എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.