ന്യൂഡൽഹി: വെർച്വൽ െഎ.ഡി കൊണ്ടുവന്ന് ആധാർ വിവരങ്ങൾ സുരക്ഷിതമാക്കാനുള്ള യു.െഎ.ഡി.എ.െഎയുടെ നീക്കത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. നിരവധി പേർ വിവിധ സർക്കാർ ഏജൻസികൾക്കും ബാങ്കുകൾക്കും മൊബൈൽ സേവന ദാതാക്കൾക്കും ആധാർ നമ്പർ നൽകിയ ശേഷമാണ് പുതിയ തീരുമാനമെടുത്തതെന്ന് ചിദംബരം വിമർശിച്ചു. നിർബന്ധിത സാഹചര്യത്തിൽ നിരവധി പേർ ആധാർ നമ്പറുകൾ വിവിധ സേവന ദാതാക്കൾക്ക് നൽകിക്കഴിഞ്ഞു. പുതിയ സുരക്ഷാ സംവിധാനം കുതിര നഷ്ടപ്പെട്ട ശേഷം ലായമടക്കുന്നതുപോലെയാണെന്ന് ചിദംബരം ട്വീറ്റിൽ പരിഹസിച്ചു.
ആരുടെയും ആധാർ വിവരങ്ങൾ സൗജന്യമായി വാട്സ് ആപ്പിൽ ലഭ്യമാകുമെന്ന് ഇൗ മാസം ആദ്യം ദി ട്രൈബ്യൂൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇൗ റിപ്പോർട്ടിനെ തുടർന്നാണ് യു.െഎ.ഡി.എ.െഎ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയത്.
12 അക്ക ആധാർ നമ്പർ കൈമാറുന്നതിനു പകരം 16 ഡിജിറ്റുള്ള വെർച്വൽ െഎഡി ഉപയോഗിക്കാനാണ് പുതിയ തീരുമാനം. ഇൗ െഎ.ഡിക്കുള്ളിലായിരിക്കും ആധാർ നമ്പർ ഉണ്ടായിരിക്കുക. ഇതു വഴി ആധാർ ഉടമക്കല്ലാതെ മറ്റാർക്കും നമ്പർ മനസിലാക്കാൻ സാധിക്കില്ലെന്നാണ് യു.െഎ.ഡി.എ.െഎ പ്രതീക്ഷിക്കുന്നത്. വെർച്വൽ െഎ.ഡി സ്ഥിരമായിരിക്കില്ല. പ്രത്യേക സമയപരിധിക്കുള്ളിൽ അവ പുതുക്കേണ്ടതുമാണെന്ന് യു.െഎ.ഡി.എ.െഎ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.