പ്രതിപക്ഷ ബഹളം: ലോക്​സഭ ഇന്നേക്ക്​ പിരിഞ്ഞു

ന്യൂഡൽഹി: ആന്ധ്രപ്രദേശിന്​ പ്രത്യേക പദവി, കാവേരി ജലം തുടങ്ങിയ വിഷങ്ങളിൽ പ്രതിപക്ഷ ബഹളം ശക്തമായതിനെ തുടർന്ന്​ ലോക്​സഭ ഇന്നത്തേക്ക്​ പിരിഞ്ഞു. 
ടി.ഡി.പിയും വൈ.എസ്​.ആർ കോൺഗ്രസും ആന്ധ്രപ്രദേശിന്​ പ്രത്യേക പദവി വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടു. കാവേരി നദീജല പ്രശ്​നം സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്​ സമിതി രൂപീകരിക്കണമെന്ന്​ എ.​െഎ.എ.ഡി.എം.കെയും ആവശ്യപ്പെട്ടു. എന്നാൽ ഉച്ചക്ക്​ ശേഷം ധനകാര്യ ബിൽ ചർച്ചക്കെടുക്കു​മെന്ന്​ സ്​പീക്കർ സുമിത്രാമഹാജൻ അറിയിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ ബഹളം​ വെക്കുകയായിരുന്നു. തുടർന്ന്​ സഭ 12 മണിവരെ നിർത്തിവെക്കുകയും പ്രതിഷേധം തുടർന്നതിനാൽ ഇന്നത്തേക്ക്​ നിർത്തിവെച്ചതായി അറിയിക്കുകയുമായിരുന്നു. 

രാജ്യസഭയും പ്രതിപക്ഷ ബഹളത്തെ തുടർന്ന്​ 12 മണിവരെ നിർത്തിവെച്ചിരുന്നു.
 

Tags:    
News Summary - Lok Sabha, Rajy Sabha adjourned amid protest- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.