ജയിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി; ശശിക​ലക്കെതിരെ ജാമ്യമില്ലാ വാറൻറ്

ബംഗളൂരു: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ വിശ്വസ്‌ത വി കെ ശശികലയ്‌‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്‌. ജയിലിൽ വിഐപി പരിഗണനയെന്ന കേസിൽ വാദം കേൾക്കാൻ ഹാജരാകാതിരുന്നതിനെ തുടർന്ന് ലോകായുക്ത പ്രത്യേക കോടതിയാണ്‌ ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചത്‌.

2017ൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികലയ്‌ക്ക്‌ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പ്രത്യേകാവകാശങ്ങളും പ്രത്യേക പരിഗണനകളും ലഭിക്കുന്നതിന് ജയിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായാണ്‌ കേസ്‌. മറ്റൊരു പ്രതിയായ ശശികലയുടെ ഭർതൃസഹോദരി ഇളവരശിക്കെതിരെയും കോടതി ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചു. വാദം കേൾക്കുന്നത് ഒക്ടോബർ അഞ്ചിലേക്ക് മാറ്റി.

പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ശശികലയ്ക്ക് വി.ഐ.പി പരിഗണന ലഭിച്ചിരുന്നുവെന്നും മറ്റ് പ്രതികൾക്ക് നൽകാത്ത പ്രത്യേക പരിഗണനയും ഈ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ജയിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന ആരോപണവും ഉയർന്നിരുന്നു. ജയിൽ ഉദ്യോഗസ്ഥരും ശശികലയും തമ്മിൽ ഇൗ ആവശ്യത്തിനായി രണ്ട് കോടി രൂപയുടെ കൈമാറ്റം നടന്നതായാണ് ആക്ഷേപം.

ശശികലക്ക് പ്രത്യേക പരിഗണന നൽകിയെന്നാരോപിച്ച് 2018ൽ കർണാടക സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രത്യേക പരിഗണന നൽകിയ കേസിൽ ബംഗളൂരു സെൻട്രൽ ജയിലിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാനാണ് അന്വേഷണം ആവശ്യപ്പെട്ടത്. ബംഗളൂരു സെൻട്രൽ ജയിലിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണത്തിൽ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ വിനയ് കുമാറി​െൻറ നേതൃത്വത്തിൽ നടന്ന ഉന്നതതല അന്വേഷണത്തിൽ ശശികലക്ക് പ്രത്യേക പരിഗണന നൽകുന്നതിൽ മുതിർന്ന ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും രേഖകളിൽ കൃത്രിമം നടന്നതായും കണ്ടെത്തി.

Tags:    
News Summary - Lokayukta court issues non-bailable warrant against VK Sasikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.