ന്യൂഡൽഹി: വീടുകളിലെ എൽ.പി.ജി വിതരണത്തിന് പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എണ്ണ കമ്പനികൾ. അടുത്ത മാസം മുതൽ വീടുകളിൽ എൽ.പി.ജി എത്തുേമ്പാൾ ഒ.ടി.പി കൂടി നൽകണം. സിലിണ്ടറിെൻറ കള്ളക്കടത്ത് തടയുന്നതിനും യഥാർഥ ഉപഭോക്താകൾക്ക് അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുമാണ് പുതിയ സംവിധാനം കൊണ്ട് വരുന്നതെന്നാണ് റിപ്പോർട്ട്.
ആദ്യഘട്ടമായി രാജ്യത്തെ 100 നഗരങ്ങളിലാവും പദ്ധതി നടപ്പാക്കുക. ജയ്പൂരിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത് തുടങ്ങിയിട്ടുണ്ട്. എൽ.പി.ജി ബുക്ക് ചെയ്യുേമ്പാൾ ഉപഭോക്താവിന് ഒരു ഒ.ടി.പി നമ്പർ ലഭിക്കും. ഗ്യാസ് വിതരണം ചെയ്യുന്ന സമയത്ത് ഇത് നൽകണം. ഇതിലൂടെ യഥാർഥ വ്യക്തിക്ക് തന്നെയാണോ ഗ്യാസ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ കഴിയുമെന്നാണ് എണ്ണ കമ്പനികളുടെ വാദം.
പുതിയ സംവിധാനം നിലവിൽ വരുന്നതിന് മുമ്പ് ഉപഭോക്താക്കൾ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണമെന്നും എണ്ണകമ്പനികൾ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.