എൽ.പി.ജി ടാങ്കർ സമരം പിൻവലിച്ചു

കോ​യ​മ്പ​ത്തൂ​ർ: എ​ൽ.​പി.​ജി ടാ​ങ്ക​ർ​ലോ​റി​ക​ളു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം പി​ൻ​വ​ലി​ച്ച​താ​യി ബ​ൾ​ക്​ എ​ൽ.​പി.​ജി ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഒാ​ണേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ടാ​ങ്ക​ർ ലോ​റി​ക​ളു​ടെ വാ​ട​ക ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ൻ​കാ​ല​ങ്ങ​ളി​ൽ മേ​ഖ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യി​രു​ന്ന ടെ​ൻ​ഡ​റു​ക​ൾ സം​സ്​​ഥാ​ന​ത​ല​ത്തി​ലാ​ക്കി​യ​ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ബ​ന്ധ​ന​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഫെ​ബ്രു​വ​രി 12 മു​ത​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്. 

ടെ​ൻ​ഡ​റു​ക​ൾ സം​സ്​​ഥാ​ന​ത​ല​ത്തി​ലാ​ക്കി​യ​ത്​ കേ​ന്ദ്ര സ​ർ​ക്കാ​റി​​​​​െൻറ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും ഇ​തി​ൽ ത​ങ്ങ​ൾ​ക്ക്​ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നു​മാ​ണ്​ എ​ണ്ണ​ക്ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. എന്നാൽ, ടാ​ങ്ക​ർ ലോ​റി​യു​ട​മ​ക​ളു​ടെ മ​റ്റു ചി​ല ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു. തു​ട​ർ​ന്ന്,​​ നാ​മ​ക്ക​ല്ലി​ൽ ചേ​ർ​ന്ന ലോ​റി​യു​ട​മ​ക​ളു​ടെ യോ​ഗ​മാ​ണ്​ സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Tags:    
News Summary - LPG tanker lorry strike withdrawn -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.