എൽ.പി.ജി ടാങ്കർ ലോറി സമരം  മൂന്നാം ദിവസത്തിലേക്ക്

കോ​യ​മ്പ​ത്തൂ​ർ: ​വാ​ട​ക ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ടെ​ൻ​ഡ​റു​ക​ളി​ലെ നി​ബ​ന്ധ​ന​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ബ​ൾ​ക്​ എ​ൽ.​പി.​ജി ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഒാ​ണേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ടാ​ങ്ക​ർ ലോ​റി​ക​ളു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക്​ സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ആ​റു​മ​ണി മു​ത​ലാ​ണ്​ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ച​ത്.

കേ​ര​ളം, ത​മി​ഴ്​​നാ​ട്​ ഉ​ൾ​പ്പെ​ടെ ആ​റ്​ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​യി 4,200 ടാ​ങ്ക​ർ ലോ​റി​ക​ളാ​ണ്​ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി നി​ർ​ത്തി​യി​ട്ട​ത്. ഇ​തു​കാ​ര​ണം പ​തി​നാ​യി​ര​ത്തി​ല​ധി​കം ഡ്രൈ​വ​ർ​മാ​ർ​ക്കും ക്ലീ​ന​ർ​മാ​ർ​ക്കും ജോ​ലി​യി​ല്ലാ​താ​യി. മം​ഗ​ളൂ​രു, കൊ​ച്ചി, എ​ണ്ണൂ​ർ, മ​ണ​ലി, തൂ​ത്തു​ക്കു​ടി, വി​ശാ​ഖ​പ​ട്ട​ണം, ന​രി​മ​നം, ഹൈ​ദ​രാ​ബാ​ദ്, എ​ടി​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ നി​ല​യ​ങ്ങ​ളി​ൽ​നി​ന്ന്​ 47 ബോ​ട്ട്​​ലി​ങ്​ പ്ലാ​ൻ​റു​ക​ളി​ലേ​ക്കു​ള്ള പാ​ച​ക​വാ​ത​ക നീ​ക്ക​മാ​ണ്​ ത​ട​സ്സ​പ്പെ​ട്ട​ത്.

ഒാ​രോ ദി​വ​സ​വും 1,050 ട​ൺ പാ​ച​ക​വാ​ത​ക​മാ​ണ്​ ടാ​ങ്ക​ർ ലോ​റി​ക​ളി​ലെ​ത്തി​ച്ചി​രു​ന്ന​ത്. ഇ​തു​പ​യോ​ഗി​ച്ച്​ പ്ര​തി​ദി​നം 13 ല​ക്ഷം സി​ലി​ണ്ട​റു​ക​ളി​ൽ പാ​ച​ക​വാ​ത​കം നി​റ​ച്ചു​വ​ന്ന​താ​ണ്​ ഇ​പ്പോ​ൾ മു​ട​ങ്ങി​യ​ത്. 

Tags:    
News Summary - LPG Tanker Lorry Strikes Third day-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.