മുംബൈ: ആഡംബര കാറിൽ ഇടിച്ചതിന് ടാക്സി ഡ്രൈവറെ മർദിച്ചയാൾ അറസ്റ്റിൽ. മുംബൈയിലെ ഘാട്കോപറിലുണ്ടായ സംഭവത്തിന്‍റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
24 കാരനായ ടാക്സി ഡ്രൈവർ ഖയാമുദ്ദീൻ മുഈനുദ്ദീൻ ഖുറൈശിക്കാണ് ക്രൂരമർദേനമേറ്റത്. ഋഷഭ് ബിഭാസ് ചക്രവർത്തി എന്നയാളാണ് അറസ്റ്റിലായത്. പാർക്സൈറ്റ് പൊലീസ് വധശ്രമ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളുടെ ഭാര്യയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
മുന്നിൽ സഞ്ചരിച്ച ആഡംബര കാറിൽ ഖയാമുദ്ദീന്‍റെ ടാക്സി കാർ ചെറുതായി തട്ടുകയായിരുന്നു. ഇതോടെ ഋഷഭ് പുറത്തേക്ക് ചാടിയിറങ്ങി ഖയാമുദ്ദീനെ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.