പശു സംരക്ഷണത്തി​െൻറ പേരിൽ കൊല ഹിന്ദുത്വത്തിന്​ എതിരെന്ന്​ ശിവസേന

മുംബൈ: പശു സംരക്ഷണത്തി​​​​​െൻറ പേരിലുള്ള കൊലപാതകങ്ങൾ ഹിന്ദുത്വത്തിന്​ എതിരാണെന്ന്​ ശിവസേന. ​​കഴിഞ്ഞ ദിവസം വരെ പശുക്കളെ സംരക്ഷിച്ചിരുന്നവരാണ്​ ഹിന്ദുക്കൾ. എന്നാൽ ഇന്ന്​ പലരും കൊലപാതകികളായി മാറിയിരിക്കുന്നു. പശുവി​​​​​െൻറ പേരിൽ ജനക്കൂട്ടം മർദിച്ചുകൊല്ലുന്നത്​ ഹിന്ദുത്വ സംസ്​കാരത്തിന്​ എതിരാണ്​. 

ബീഫ്​ വിഷയത്തിൽ നരേന്ദ്ര മോദി സർക്കാർ ദേശീയ നയം രൂപീകരിക്കുകയാണ്​ വേണ്ടത്​. ബീഫ്​ വിഷയം വ്യക്തികളുടെ ഭക്ഷണ ശീലത്തെയും വ്യാപാരത്തെയും തൊഴിലിനെയുമെല്ലാം ബാധിക്കുന്നതാണ്​.  പ്രശ്​നങ്ങൾ​ കൂടുതൽ വഷളാകാതിരിക്കാൻ ദേശീയ നയം കൊണ്ടുവരണം. ഗോ സംരക്ഷണത്തി​​​​​െൻറ പേരിൽ അക്രമങ്ങൾ അനുവദിക്കില്ലെന്ന പ്രധാനമന്ത്രിയുടെ നിലപാട്​ സ്വാഗതാർഹമാണ്​. ഹിന്ദുത്വ തത്വശാസ്​ത്രത്തിൽ അക്രമങ്ങൾക്ക്​ സ്ഥാനമില്ലെന്നും സാമ്​ന മുഖപ്രസംഗം വ്യക്തമാക്കുന്നു. 

ബി.ജെ.പി ഭരിച്ചുകൊണ്ടിരിക്കുന്ന ഹരിയാന, ഝാർഖണ്ഡ്​,ഉത്തർപ്രദേശ്​ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള കൊലകൾ തുടരുകയാണെന്നും സാമ്​നയിൽ ചൂണ്ടിക്കാട്ടുന്നു. 
 

Tags:    
News Summary - Lynching in The Name of Cow Protection Against Hindutva: Sena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.