കൊച്ചി: സൗദിയിൽ എങ്ങനെ വിജയിക്കാനാകുമെന്നതിന്‍റെ ഉദാഹരണമാണ് എം.എ. യൂസുഫലിയെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫലിഹ്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്‍റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ഇന്ത്യ-സൗദി ബിസിനസ് ഫോറത്തിലാണ് സൗദി മന്ത്രിയുടെ പ്രതികരണം.
സൗദിയിൽ ഇന്ത്യക്കാർക്ക് എങ്ങനെ വിജയിക്കാനാകുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന്‍റെ ചോദ്യത്തിന് മറുപടിയായാണ് സൗദി മന്ത്രി യൂസുഫലിയെ മാതൃകയാക്കിയത്. സൗദികൾക്ക് പോലും യൂസുഫലി പോസിറ്റിവ് മാതൃകയാണ്. താൻ അരാംകോ ചെയർമാൻ ആയിരുന്നപ്പോൾ അവിടെ ലുലു മാർക്കറ്റ് തുറക്കുന്നതിനെപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. ഇപ്പോൾ അരാംകോ കാമ്പസിൽ മാത്രം എട്ട് ലുലു മാർക്കറ്റുകളുണ്ട്. സൗദിയിൽ 100 ഹൈപർ മാർക്കറ്റുകൾ എന്ന ലക്ഷ്യത്തിലേക്കാണ് ലുലു ഗ്രൂപ്പെന്നും സൗദി മന്ത്രി കൂട്ടിച്ചേർത്തു. സൗദി കിരീടാവകാശിയുടെ ബഹുമാനാർഥം രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കിയ അത്താഴ വിരുന്നിലും യൂസുഫലി സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.