ദയനീയം, നിരാശാജനകം...ഗസ്സക്ക് പിന്തുണ പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകം പോസ്റ്റ് മുക്കി മാധുരി ദീക്ഷിത്

ഗസ്സയിൽ പിഞ്ചുകുഞ്ഞുങ്ങളെ പോലും ചുട്ടുകൊല്ലുന്ന ഇസ്രായേലിന്റെ ക്രൂരതക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന കാമ്പയ്നിൽ ബോളിവുഡ് താരങ്ങളടക്കം അണിനിരന്നിരുന്നു. എല്ലാ കണ്ണുകളും റഫയിലേക്ക് (All Eyes on Rafah) പോസ്റ്ററിലാണ് ഇൻസ്റ്റഗ്രാമിൽ കാമ്പയിൻ നടക്കുന്നത്. താരങ്ങളടക്കം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി ഗസ്സയോട് ഐക്യപ്പെട്ടു. മാധുരി ദീക്ഷിത്തും ഇൻസ്റ്റഗ്രാമിൽ പോസ്റ്റർ പങ്കുവെച്ചിരുന്നു. എന്നാൽ പിന്നീടത് അവർ ഡിലീറ്റ് ചെയ്തു. താരത്തിന്റെ നിലപാടിനെ രൂക്ഷമായി വിമർശിക്കുകയാണ് സാമൂഹിക മാധ്യമ ഉപയോക്താക്കൾ.''ചിലർ പോസ്റ്റിടുന്നു, പിന്നീടത് ഡിലീറ്റ് ചെയ്യുന്നു. അവർ എന്തു​തന്നെ ചിന്തിച്ചാലും കാര്യം വളരെ ദയനീയമാണ്. വളരെ നിരാശപ്പെടുത്തുന്നതും...''-എന്നാണ് ഒരാൾ പ്രതികരിച്ചത്.

എതിർപ്പുകളെ ഭയന്നാണ് മാഡം നിങ്ങൾ പോസ്റ്റ് ഡിലീറ്റ് ചെയ്തത്. -എന്ന് മാധുരി ദീക്ഷിത്തിന്റെ നേരത്തേയുള്ള പോസ്റ്റിന്റെ സ്ക്രീൻ സഹിതം എക്സിൽ പങ്കുവെച്ചാണ് ഒരാൾ മറുപടിയിട്ടത്.

മാധുരി ദീക്ഷിത് വരെ പ്രചാരണ സ്റ്റോറി ഡിലീറ്റ് ചെയ്തു. എന്ന് മറ്റൊരാൾ പ്രതികരിച്ചു.

അതേസമയം, പ്രിയങ്ക ചോപ്ര, സാമന്ത റൂത്ത് പ്രഭു, സ്വര ഭാസ്കർ, റിച്ച ഛദ്ദ, ദിയ മിർസ, ദുൽഖർ സൽമാൻ, ഇല്യാണ ഡിക്രൂസ്, നോറ ഫത്തേഹി തുടങ്ങിയ സെലിബ്രിറ്റികളും ഓൾ ഐസ് ഓൺ റഫ പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ മാധുരി ദീക്ഷിത്തിനെപോലെ അവരാരും പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടില്ല.

Tags:    
News Summary - Madhuri Dixit deletes her 'All Eyes On Rafah' post; internet reacts: 'Pathetic, very disappointed'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.