ഭോപാൽ: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന 39 വിമതരെ കോൺഗ്രസ് പുറത്താക്കി. പി.സി.സി പ്രസിഡന്റ് കമൽനാഥിന്റെ നിർദേശപ്രകാരം ഇവരെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് ആറു വർഷത്തേക്കാണ് പുറത്താക്കിയതെന്ന് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് സിങ് പറഞ്ഞു.
സ്വതന്ത്രരായും ബി.എസ്.പി, സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി ടിക്കറ്റിലും മത്സരിക്കുന്നവരെയാണ് പുറത്താക്കിയത്. പുറത്തായവരിൽ മുൻ എം.പി പ്രേം ചന്ദ് ഗുഡ്ഡു, അജയ്സിങ് യാദവ്, മുൻ എം.എൽ.എമാരായ അന്ദാർ സിങ് ദർബർ, യാദവേന്ദ്ര സിങ് തുടങ്ങിയവർ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.