ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി മു​ന്നേറുന്ന വേളയിൽ ഭോപ്പാലിലെ പാർട്ടി ഓഫിസിൽ മധുരം പങ്കിടുന്ന മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ

മധ്യപ്രദേശ്​, ഗുജറാത്ത്​, യു.പി, കർണാടക സംസ്​ഥാനങ്ങളിൽ ബി.ജെ.പി മുന്നേറ്റം

2020-11-10 10:06 IST

ഹനുമാൻ ക്ഷേത്രത്തിൽ പ്രാർഥന നടത്തി കമൽനാഥ്​

മധ്യപ്രദേശിലെ മുഖ്യമന്ത്രി കസേരയിൽ തിരിച്ചുവരവിനായി ശ്രമിക്കുന്ന കോൺഗ്രസ്​ നേതാവ്​ കമൽനാഥ്​ കമല പാർക്ക്​ പ്രദേശത്തെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി. മകൻ നകുൽ നാഥിനും വിവേക്​ തൻഖക്കുമൊപ്പമായിരുന്നു സന്ദർശനം. 

2020-11-10 09:51 IST

തെലങ്കാനയിൽ ബി.ജെ.പിക്ക്​ ലീഡ്​

തെലങ്കാനയിലെ ദുബ്ബക്ക്​ മണ്ഡലത്തിൽ ബി.ജെ.പി മുന്നിലെത്തി. ആദ്യ റൗണ്ട്​ വോ​ട്ടെണ്ണൽ പൂർത്തായപ്പോൾ 341 വോട്ടി​െൻറ ലീഡാണ്​ ബി.ജെ.പിക്കുള്ളത്​.

2020-11-10 09:48 IST

ഹരിയാനയിലെ ബറോഡയിൽ കോൺഗ്രസിന്​ ലീഡ്​

ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന ഹരിയാനയിലെ ബ​േറാഡയിൽ കോൺഗ്രസി​െൻറ ഇന്ദുരാജ്​ നർവാൾ മുന്നിൽ. കായിക താരം യോഗേശ്വർ ദത്താണ്​ ഇവിടെ ബി.ജെ.പി സ്​ഥാനാർഥി.

2020-11-10 09:31 IST

ഛത്തീസ്​ഗഡിൽ കോൺഗ്രസ് മുന്നിൽ

ഛത്തീസ്​ഗഡിൽ ഉപതെരഞ്ഞെടുപ്പ്​ നടന്ന ഏക സീറ്റിൽ ഭരണകക്ഷിയായ കോൺഗ്രസ്​ ലീഡ്​ ചെയ്യുന്നു.

2020-11-10 09:22 IST

ആറ്​ സീറ്റി​േലക്ക്​ ലീഡ്​ ഉയർത്തി കോ​ൺഗ്രസ്​. ബി.ജെ.പി 11

മധ്യപ്രദേശിൽ ആറ്​ സീറ്റിൽ ലീഡ്​ നേടി കോൺഗ്രസ്​. ബി.ജെ.പിയുടെ ലീഡ്​ 11 സീറ്റിൽ. 

2020-11-10 09:16 IST

ഗുജറാത്തിൽ എട്ടിൽ അഞ്ചിടത്ത്​ ബി.ജെ.പി

ഗുജറാത്തിൽ ആദ്യ ഫലസൂചനങ്ങൾ പുറത്തുവരു​േമ്പാൾ തെരഞ്ഞെടുപ്പ്​ നടന്ന എട്ടിൽ അഞ്ച്​ സീറ്റിലും ബി.ജെ.പി ലീഡ്​ ചെയ്യുന്നു. 

2020-11-10 09:12 IST

മധ്യപ്രദേശിൽ ബി.ജെ.പിക്ക്​ ഒമ്പത്​ സീറ്റിൽ ലീഡ്​

മധ്യപ്രദേശിൽ ബി.ജെ.പി ഒമ്പത്​ സീറ്റിൽ മുന്നേറുന്നു. കോൺഗ്രസിന്​ ലീഡ്​ ഒരു സീറ്റിൽ മാത്രം

2020-11-10 09:01 IST

യു.പിയിൽ ആദ്യഫലസൂചനയിൽ എസ്​.പിയും ബി.ജെ.പിയും മുന്നിൽ

ഉത്തർ ​പ്രദേശിൽ തെരഞ്ഞെടുപ്പ്​ നടക്കുന്ന ഏഴ്​ സീറ്റിൽ മൂന്ന്​ സീറ്റിൽ​ ബി.ജെ.പിയും രണ്ടിടത്ത്​ സമാജ്​വാദി പാർട്ടിയും മുന്നേറുന്നു. 

2020-11-10 08:58 IST

കർണാടകയിൽ രണ്ടിടത്തു​ം ബി.ജെ.പിക്ക്​ ലീഡ്​

കർണാടകയിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന രണ്ടിടങ്ങളിലും ബി.ജെ.പി മുന്നിൽ 

2020-11-10 08:53 IST

മധ്യപ്രദേശിൽ ബി.ജെ.പിക്ക്​ ലീഡ്​

മധ്യപ്രദേശിൽ ഉപതെരഞ്ഞെടു​പ്പ്​ നടക്കുന്ന 28 സീറ്റുകളിൽ രണ്ടിടത്ത്​ ബി.ജെ.പിക്ക്​ ലീഡ്​

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.