ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി മു​ന്നേറുന്ന വേളയിൽ ഭോപ്പാലിലെ പാർട്ടി ഓഫിസിൽ മധുരം പങ്കിടുന്ന മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ

മധ്യപ്രദേശ്​, ഗുജറാത്ത്​, യു.പി, കർണാടക സംസ്​ഥാനങ്ങളിൽ ബി.ജെ.പി മുന്നേറ്റം

ഉപതെരഞ്ഞെടുപ്പ്​ ഫലം

മധ്യപ്രദേശ്​

തെരഞ്ഞെടുപ്പ്​ നടന്നത്​: 28

ബി.ജെ.പി-19
കോൺഗ്രസ്​- 7
മറ്റുള്ളവർ -1

ഗുജറാത്ത്​

തെരഞ്ഞെടുപ്പ്​ നടന്നത്​ -8

ബി.ജെ.പി -8

ഉത്തർപ്രദേശ്​

തെരഞ്ഞെടുപ്പ്​ നടന്നത്​ -7

ബി.ജെ.പി -5
സമാജ്​വാദി പാർടി-2

ഝാർഖണ്ഡ്​

യു.പി.എ -2
എൻ.ഡി.എ -0

ഛത്തീസ്​ ഗഢ്​

തെരഞ്ഞെടുപ്പ്​ നടന്നത്​ :1
കോൺഗ്രസ്​ -1


ഹരിയാന

തെരഞ്ഞെടുപ്പ്​ നടന്നത്​ :1
കോൺഗ്രസ്​​ -1

കർണാടക

തെരഞ്ഞെടുപ്പ്​ നടന്നത്​ :2
ബി.​ജെ.പി 2

നാഗാലാൻറ്​

തെരഞ്ഞെടുപ്പ്​ നടന്നത്​ :2
സ്വതന്ത്രർ-1
എൻ.ഡി.പി.പി-1

ഒഡീഷ

തെരഞ്ഞെടുപ്പ്​ നടന്നത്​ :2
ബിജു ജനതാദൾ -2

മണിപ്പൂർ

തെരഞ്ഞെടുപ്പ്​ നടന്നത്​ :5

ബി.ജെ.പി -4
സ്വതന്ത്രർ -1

ഭോപ്പാൽ: മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന 28 സീറ്റിൽ  വോ​ട്ടെണ്ണൽ പുരോഗമിക്കവെ ബി.ജെ.പിക്ക്​ ലീഡ്​. 17 സീറ്റിൽ ബി.ജെ.പി മുന്നേറു​േമ്പാൾ ഒമ്പത്​​​ ഇടങ്ങളിൽ കോൺഗ്രസ്​ ലീഡ്​ ​ചെയ്യുന്നു. രണ്ട്​ സീറ്റുകളിൽ ബി.എസ്​.പിയാണ്​ മുന്നിൽ.

ഗുജറാത്തിൽ തെരഞ്ഞെടുപ്പ്​ നടന്ന എട്ട്​ സീറ്റിൽ ഏഴിടത്തും ബി.ജെ.പിയാണ്​ മുന്നിൽ. ഒരിടത്ത്​ മാത്രമാണ്​ കോൺഗ്രസ്​ മുന്നേറ്റം. കർണാടകയിലെ സിറ, ആർ.ആർ നഗർ സീറ്റുകളിൽ ബി.ജെ.പി മുന്നേറ്റം തുടരുകയാണ്​. തെലങ്കാനയിലെ ദുബ്ബക്കിൽ ബി.ജെ.പി മുന്നിലെത്തി.

ഹരിയാനയിലെ ബറോഡയിലും ചത്തീസ്​ഗഡിലെ ഏകസീറ്റിലും കോൺഗ്രസിനാണ്​ ലീഡ്​. ഝാർഖണ്ഡിൽ ഉപതെരഞ്ഞെടുപ്പ്​ നടന്ന ദുംക ബെർമോ മണ്ഡലങ്ങളിൽ ബി.ജെ.പിക്കാണ്​​ ലീഡ്​. യു.പിയിൽ ബി.ജെ.പി അഞ്ച്​ സീറ്റിൽ ലീഡ്​ ചെയ്യുന്നു. സമാജ്​വാദി പാർട്ടിയും സ്വതന്ത്രനുമാണ്​ മറ്റ്​ രണ്ടിടങ്ങളിൽ മുന്നേറുന്നത്​.

കമൽനാഥ്​ സർക്കാറിനെ വലിച്ച്​ താഴെയിട്ട് മാർച്ചിൽ​ ബി.ജെ.പി പാളയത്തിലെത്തിയ സിന്ധ്യക്ക്​ ​ഉപതെരഞ്ഞെടുപ്പ്​ അഭിമാനപ്പോരാട്ടമാണ്​. തന്നെ വിശ്വസിച്ച്​ സ്​ഥാനം രാജിവെച്ച എം.എൽ.എമാരെ വിജയിപ്പിക്കുക എന്നത്​ സിന്ധ്യയുടെ ഉത്തരവാദിത്വമായാണ്​ കണക്കാക്കുന്നത്​. സിന്ധ്യ കുടുംബത്തിന്​ ഏറെ സ്വധീനമുള്ള ഗ്വാളിയോർ ചമ്പൽ മേഖലയിലാണ്​ ​ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന 16 സീറ്റുകൾ.

അ​വി​ടെ സീ​റ്റു​ക​ൾ ന​ഷ്​​ട​പ്പെ​ട്ടാ​ൽ സിന്ധ്യയു​െട സ്വാ​ധീ​നം പ​ണ്ടേ​പോ​ലെ ഫ​ലി​ക്കു​ന്നി​ല്ല എ​ന്ന​തിെൻറ തെ​ളി​വാ​കും. സി​ന്ധ്യ​ക്കൊ​പ്പം വ​ന്ന മു​ൻ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​ർ​ക്കെ​ല്ലാം സീ​റ്റു ന​ൽ​കി​യ​തി​ൽ ബി.​ജെ.​പി നേ​താ​ക്ക​ളി​ൽ ചി​ല​ർ അസംതൃപ്​തരായിരുന്നു. ചിലർ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നടക്കം വിട്ടുനിന്നതി​െൻറ അടിസ്​ഥാനത്തിൽ ദേശീയ നേതൃത്വത്തിന്​ കണ്ണുരു​ട്ടേണ്ടിയും വന്നു.

സി​ന്ധ്യ​യു​ടെ ക​ളം​മാ​റ്റ​ത്തോ​ടെ ന​ഷ്​​ട​പ്പെ​ട്ട ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ന് 28 സീ​റ്റി​ലും വി​ജ​യം നേ​ടി 230 അം​ഗ നി​യ​മ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം സ്ഥാ​പി​ക്ക​ണം. എ​ന്നാ​ൽ, ഒ​മ്പ​തു സീ​റ്റു​ക​ൾ നേ​ടി​യാ​ൽ ശിവരാജ്​ സിങ്​ ചൗഹാന്​ വീ​ണു​കി​ട്ടി​യ ഭ​ര​ണം നി​ല​നി​ർ​ത്താ​നു​മാ​കും.

വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ക​ഷ്​​ടി​ച്ചു തി​രി​ച്ചു​പി​ടി​ച്ച മ​ധ്യ​പ്ര​ദേ​ശി​ലെ ഭ​ര​ണം ന​ഷ്​​ട​പ്പെ​ടു​ത്തി​യ സി​ന്ധ്യ​യെ പരാജയപ്പെടുത്താനായില്ലെങ്കിൽ അ​ടു​ത്ത​കാ​ല​ത്തൊ​ന്നും സം​സ്ഥാ​ന​ത്ത് പ​ച്ച​പി​ടി​ക്കാ​നാ​വി​ല്ലെന്ന ബോധ്യം കോ​ൺ​ഗ്ര​സി​നുണ്ട്​. അ​തു കൊ​ണ്ടു​ത​ന്നെ കോ​ൺ​ഗ്ര​സിെൻറ​യും സി​ന്ധ്യ​യു​ടെ​യും നി​ല​നി​ൽ​പിെൻറ പോരാട്ടമാണിത്​. പ്രചാരണ വേളയിൽ മുൻ മുഖ്യമന്ത്രി കമൽനാഥി​െൻറ വിവാദ പരാമർശവും മറ്റും തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിച്ചുവെന്ന്​ കണ്ടറിയണം.

ഉന്നാവ്​ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട കുൽദീപ്​ സിങ്​ ​സെംഗാർ മത്സരിച്ചിരുന്ന സീറ്റിലടക്കം ഏഴ്​ മണ്ഡലങ്ങളിലാണ്​ യു.പിയിൽ തെരഞ്ഞെടുപ്പ്​. കർണാടകയിൽ രണ്ട്​ സീറ്റുകളിൽ ത്രികോണ മത്സരമാണ്​ നടക്കുന്നത്​. തുംകൂർ ജില്ലയിലെ സിറയിലും ബംഗളൂരുവിലെ രാജേശ്വരി നഗറിലുമാണ്​ ഉപതെരഞ്ഞെടുപ്പുകൾ. ഇവിടെ കോൺഗ്രസ്​, ബി.ജെ.പി, ജെ.ഡി.എസ്​ എന്നിവർ പരസ്​പരം ഏറ്റുമുട്ടുകയാണ്​.

ഛത്തി​ഡ്ഗ​ഢ് (ഒ​ന്ന്), ഗു​ജ​റാ​ത്ത്(​എ​ട്ട്), ഹ​രി​യാ​ന (ഒ​ന്ന്), ഝാ​ർ​ഖ​ണ്ഡ് (ര​ണ്ട്), മ​ണി​പ്പൂ​ർ (ര​ണ്ട്), നാ​ഗാ​ലാ​ൻ​ഡ് (ര​ണ്ട്), തെ​ല​ങ്കാ​ന (ഒ​ന്ന്), ഒ​ഡി​ഷ (ര​ണ്ട്), എന്നീ സംസ്​ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളുടെയും ഫലം ചൊവ്വാഴ്​ച പുറത്തുവരും.  

2020-11-10 13:16 IST

ഗുജറാത്ത്​ നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ മോർബി സീറ്റിൽ ഒഴികെ എല്ലായിടത്തും 1500 വോട്ടി​െൻറ ലീഡ്​ നേടി  ഭരണകക്ഷിയായ ബി.ജെ.പി വിജയത്തിലേക്ക്​. 

2020-11-10 13:02 IST

തെലങ്കാനയിലെ ദുബ്​കയിൽ ബി.ജെ.പി അപ്രതീക്ഷിത വിജയത്തിലേക്ക്​. ഒമ്പത്​ റൗണ്ട്​ വോട്ടുകൾ എണ്ണിയപ്പോൾ 25,878 വോട്ടുകളുമായാണ്​​ ബി.ജെ.പി സ്​ഥാനാർഥി എം. രഘുനന്ദൻ റെഡ്ഡി കുതിക്കുന്നത്​. മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവി​െൻറ തെലങ്കാന രാഷ്​ട്ര സമിതി (ടി.ആർ.എസ്​) 22,772 വോട്ടുകളുമായി ബി.ജെ.പിക്ക്​ പിന്നിലാണ്​. ടി.ആർ.എസ്​ എം.എൽ.എ രാമലിംഗ റെഡ്ഡിയുടെ നിര്യാണത്തെ തുടർന്നാണ്​ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്​ വേണ്ടിവന്നത്​. റെഡ്ഡിയുടെ ഭാര്യ സുജാതയായിരുന്നു ഇവി​െട ടി.ആർ.എസ്​ സ്​ഥാനാർഥി. കോൺഗ്രസിനാക​ട്ടെ 5125 വോട്ടുകളാണ്​ ഇതുവരെ നേടാനായത്​.


2020-11-10 12:51 IST

ഹരിയാനയി​െല ബറോഡയിൽ 10 റൗണ്ട്​ വോട്ട്​ എണ്ണിക്കഴിഞ്ഞപ്പോൾ കോൺഗ്രസിന്​ 9107 വോട്ടി​െൻറ ലീഡ്​. ​ഇന്ദു രാജ്​ നർവാൾ (കോൺഗ്രസ്​) 31,720, യോഗേശ്വർ ദത്ത്​ (ബി.ജെ.പി) 22, 613, ജോഗീന്ദർ മാലിക്​ (ഐ.എൻ.എൽ.ഡി) 3227 എന്നിങ്ങനെയാണ്​ വോട്ട്​ നില.

2020-11-10 12:47 IST

മണിപ്പൂരിൽ വോ​ട്ടെണ്ണൽ പുരോഗമിക്കവേ ഒരു സീറ്റിൽ വിജയിച്ച ബി.ജെ.പി മൂന്ന്​ സീറ്റുകളിൽ ലീഡ്​ ചെയ്യുന്നു. ഒരു സീറ്റിൽ സ്വതന്ത്രനാണ്​ മുന്നേറുന്നത്​.

2020-11-10 12:30 IST

‘മധ്യപ്രദേശ്​ നിവാസികൾ ഒരിക്കൽ കൂടി ബി.ജെ.പിയെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനിപ്പോൾ തെളിവായി’ -മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ.


2020-11-10 12:24 IST

ഗുജറാത്തിൽ ഉപതെരഞ്ഞെടുപ്പ്​ നടന്ന എട്ട്​ സീറുകളിലും പാർട്ടി മുന്നേറുന്ന വേളയിൽ ഗാന്ധിനഗറിൽ വിജയ ചിഹ്നം ഉയർത്തി ആഹ്ലാദം പങ്കിടുന്ന ബി.ജെ.പി നേതാക്കൾ.

2020-11-10 12:13 IST

ഝാർഖണ്ഡിൽ ഉപതെരഞ്ഞെടുപ്പ്​ നടന്ന ദുംക ബെർമോ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക്​ ലീഡ്​. ദുംകയിൽ ബി.ജെ.പി സ്​ഥാനാർഥിയായ ലോയ്​സ്​ മറാൻഡി ഝാർഖണ്ഡ്​ മുക്​തി മോർച്ചയുടെ ബസന്ത്​ സോറനേക്കാൾ 7938 വോട്ടുകൾക്ക്​ മുന്നിൽ നിൽക്കുകയാണ്​.

2020-11-10 12:07 IST

യു.പിയിൽ ബി.ജെ.പി അഞ്ച്​ സീറ്റിൽ ലീഡ്​ ചെയ്യുന്നു. സമാജ്​വാദി പാർട്ടിയും സ്വതന്ത്രനുമാണ്​ മറ്റ്​ രണ്ടിടങ്ങളിൽ മുന്നേറുന്നത്​.

2020-11-10 12:04 IST

മണിപ്പൂരിൽ ബി.ജെ.പി രണ്ടിടത്തും കോൺഗ്രസ്​ ഒരു സീറ്റിലും ലീഡ്​ ചെയ്യുന്നു. വാങ്​കോയ്​ സീറ്റിൽ ബി.ജെ.പി സ്​ഥാനാർഥിയായ ഒയ്​നാം ലുഖോയ്​ സിങ്​ നാഷനൽ പീപ്​ൾസ്​ പാർട്ടി സ്​ഥാനാർഥിയേക്കാൾ 268 വോട്ടി​െൻറ ലീഡിന്​ മുന്നിലെത്തി. സെയ്​ടു മണ്ഡലത്തിൽ ബി.ജെപി സ്​ഥാനാർഥി 1827 വോട്ടുകൾക്ക്​ മുന്നിലാണ്​. വാങ്​ജിങ് ടെൻയ സീറ്റിലാണ്​ കോൺഗ്രസ്​ മുന്നേറുന്നത്​. 675 വോട്ടാണ്​ ലീഡ്​.​

2020-11-10 11:58 IST

‘ബി.ജെ.പിക്ക്​ ഒന്നും നഷ്​ടപ്പെടാനില്ല. ആരാണോ തോൽക്കാൻ ​​േപാകുന്നത്​ അവരോട്​ ചോദിക്കൂ. ഞങ്ങൾക്ക്​ നേട്ടമാണ്​. ദിഗ്​വിജയയുടെ പ്രസ്​താവന കേട്ടൂ. അദ്ദേഹം വോട്ടിങ്​ മെഷീനിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ ബി.ജെ.പിയാണ്​ വിജയിക്കാൻ പോകുന്നത്​. ഞങ്ങൾക്ക്​ ഭൂരിപക്ഷം ലഭിക്കാൻ പോകുന്നു. രണ്ട്​ വയോധികൻമാർ (ദിഗ്​വിജയ സിങ്​, കമൽ നാഥ്​) ഡൽഹിയിലേക്ക്​ പോകുന്നു’ - മധ്യപ്രദേശ്​ മന്ത്രിസഭയിൽ അംഗമായ നരോത്തം മിശ്ര പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.