ഭോപ്പാൽ:ഭർത്താവിെൻറ വീട് വിട്ട് സ്വന്തം ബന്ധുവിെൻറ വീട്ടിൽ വിരുന്നു പോയതിന് 19 വയസുകാരിക്ക് നേരിടേണ്ടി വന്നത് കൊടിയ മർദനം. പൊതുജനം നോക്കി നിൽക്കേ മുടിയിൽ പിടിച്ച് വലിക്കുകയും മരത്തിൽ കെട്ടിയിട്ട് വടികൊണ്ട് അടിക്കുകയും മറ്റും ചെയ്യുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചു. പെൺകുട്ടിയുടെ പിതാവും ബന്ധുക്കളുമാണ് മർദനത്തിന് പിന്നിൽ. മൂന്ന് മാസം മുമ്പ് വിവാഹിതയായ പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി വന്നതിനായിരുന്നു മർദനം.
മൊബൈൽ ഫോണിൽ ചിത്രീകരിക്കപ്പെട്ട വിഡിയോയിൽ അക്രമികളിൽ ഒരാൾ 'കരച്ചിൽ നിർത്തെടി, നീ ഇനി എപ്പോഴെങ്കിലും തിരിച്ചു വരുമോ?' എന്ന് ആക്രോശിക്കുന്നുണ്ട്. മറ്റൊരാൾ യാതൊരു ദയയുമില്ലാതെ പെൺകുട്ടിയെ മർദിക്കുകയാണ്. അടിച്ചുകൊണ്ടിരിക്കുന്ന വടി പൊട്ടിയപ്പോൾ മാത്രമാണയാൾ നിർത്തിയത്.
കുട്ടിയെ മരത്തിൽ കെട്ടിയിട്ട് അടിക്കുകയും പരിഹസിച്ച് ചിരിക്കുകയും ചെയ്യുന്നത് കണ്ടിട്ടും കണ്ടു നിന്ന ആളുകളിൽ നിന്ന് ഒരാൾ പോലും പ്രതികരിച്ചില്ല. ഗോത്ര വിഭാഗക്കാരിയായ പെൺകുട്ടി ഭർത്താവിെൻറ വീട്ടിൽ നിന്നും അലിരാജ്പൂരിലുള്ള മാതൃസഹോദരെൻറ വീട്ടിലേക്കാണ് പോയത്. ജൂൺ 28 അവിടെ നിന്ന് ഇറക്കിക്കൊണ്ടു വന്നായിരുന്നു മർദനം.
വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. പിതാവും ബന്ധുക്കളും അറസ്റ്റിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.