ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ഡി.എം.കെയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടക്കുന്ന മഹാറാലി തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി മദ്രാസ് ഹൈകോടതി തള്ളി. ഇന്ത്യന്‍ മക്കള്‍ കക്ഷി നല്‍കിയ ഹരജിയാണ് തള്ളിയത്. ജനാധിപത്യ സമൂഹത്തില്‍ സമരങ്ങള്‍ നിഷേധിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. അതേസമയം, റാലി പൂർണമായും വിഡിയോയില്‍ പകര്‍ത്തണം. പൊതുമുതല്‍ നശിപ്പിക്കരുത്. അക്രമം ഉണ്ടാകരുത് -കോടതി നിർദേശിച്ചു.
ഇന്ത്യന്‍ മക്കള്‍ കക്ഷി നല്‍കിയ ഹരജി കോടതി അടിയന്തരമായി പരിഗണിക്കുകയായിരുന്നു. റാലിയെ പിന്തുണച്ച് കമല്‍ഹാസെൻറ ‘മക്കള്‍ നീതി മയ്യം’ രംഗത്തെത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ അരുണാചലവും ശൗരി രാജനും ഡി.എം.കെ ആസ്ഥാനമായ അറിവാലയത്തിലെത്തിയാണ് റാലിക്ക് പിന്തുണ പ്രഖ്യാപിച്ചത്. എം.ഡി.എം.കെ, വി.സി.കെ തുടങ്ങിയ കക്ഷികളും റാലിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.