ചെന്നൈ: സെപ്റ്റംബർ ഒന്നിന് ശേഷം വിൽക്കുന്ന എല്ലാ വാഹനങ്ങൾക്കും അഞ്ച് വർഷത്തേക്ക് 'ബമ്പർ ടു ബമ്പർ' ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈകോടതി പിൻവലിച്ചു.
നിലവിലെ സാഹചര്യത്തിൽ പുതിയ നിബന്ധനകൾ നടപ്പാക്കാൻ സാേങ്കതിക ബുദ്ധിമുട്ടുകളുണ്ടെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് െഡവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ, ജനറൽ ഇൻഷുറൻസ് കമ്പനി, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് എന്നിവ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.
ആഗസ്റ്റിലാണ് ജസ്റ്റിസ് എസ്.വൈദ്യനാഥൻ ഡ്രൈവർ ഉൾപ്പെടെ വാഹനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ബംബർ ടു ബംബർ ഇൻഷുറൻസ് നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.