ചെ​ന്നൈ: മ​തം മാ​റി​യാ​ലും വ്യ​ക്തി​യു​ടെ ജാ​തി മാ​റി​ല്ലെ​ന്ന് മ​ദ്രാ​സ് ഹൈ​കോ​ട​തി. ക്രി​സ്​​ത്യ​ൻ ആ​ദി​ദ്രാ​വി​ഡ​ർ സ​മു​ദാ​യാം​ഗ​മാ​യ ഭ​ർ​ത്താ​വും ഹി​ന്ദു അ​രു​ന്ധ​തി​യാ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഭാ​ര്യ​ക്കും മി​ശ്ര​വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ഷേ​ധി​ച്ചു​കൊ​ണ്ടാ​ണ്​ വ്യാ​ഴാ​ഴ്ച ജ​സ്​​റ്റി​സ് എ​സ്.​എം. സു​ബ്ര​ഹ്മ​ണ്യം സു​പ്ര​ധാ​ന വി​ധി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​മാ​യ ആ​ദി​ദ്രാ​വി​ഡ സ​മു​ദാ​യ​ത്തി​ൽ ജ​നി​ച്ച് പി​ന്നീ​ട് ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച എ​സ്. പോ​ൾ രാ​ജ് സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ ഹ​ര​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് ഹൈ​കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. മ​ത​പ​രി​വ​ർ​ത്ത​ന​ത്തോ​ടെ പോ​ൾ രാ​ജി​ന്​ പി​ന്നാ​ക്ക സ​മു​ദാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നു. 2009ൽ ​ഇ​േ​ദ്ദ​ഹം, പ​ട്ടി​ക​ജാ​തി​യി​ൽ ത​ന്നെ​പെ​ടു​ന്ന അ​രു​ന്ധ​തി​യാ​ർ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ജി. ​അ​മു​ദ​യെ വി​വാ​ഹം ക​ഴി​ച്ചു.

തു​ട​ർ​ന്നാ​ണ്​ പോ​ൾ​രാ​ജ്​ മി​ശ്ര​വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ, മ​തം മാ​റി​യാ​ൽ ജാ​തി മാ​റി​ല്ലെ​ന്നും ഒ​രേ ജാ​തി​യി​ൽ​പ്പെ​ട്ട​വ​ർ ത​മ്മി​െ​ല വി​വാ​ഹ​ത്തി​ന്​ മി​ശ്ര​വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ​ന​ൽ​കാ​നാ​വി​ല്ലെ​ന്നും പ​റ​ഞ്ഞ്​ മേ​ട്ടൂ​ർ ത​ഹ​സി​ൽ​ദാ​ർ അ​പേ​ക്ഷ ത​ള്ളി. ഇ​തി​നെ​തി​രെ​യാ​ണ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

എ​ന്നാ​ൽ, പ​ട്ടി​ക​ജാ​തി​യി​ൽ (എ​സ്.​സി)​നി​ന്ന്​ പി​ന്നാ​ക്ക സ​മു​ദാ​യ​ത്തി​ലേ​ക്ക്​ (ബി.​സി) മാ​റി​യാ​ൽ ജാ​തി മാ​റി​യ​താ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി. ദ​മ്പ​തി​ക​ളി​ൽ ഒ​രാ​ൾ പ​ട്ടി​ക​ജാ​തി​യി​ലും മ​റ്റേ​യാ​ൾ പ​ട്ടി​കേ​ത​ര സ​മു​ദാ​യാം​ഗ​വു​മാ​ണെ​ങ്കി​ൽ മാ​ത്ര​മേ മി​ശ്ര​വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കേ​ണ്ട​തു​ള്ളൂ​വെ​ന്നും കോ​ട​തി വി​ശ​ദീ​ക​രി​ച്ചു.

1976 ഡി​സം​ബ​ർ 28ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം മി​ശ്ര​വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് ജോ​ലി​യി​ൽ മു​ൻ​ഗ​ണ​ന ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കും. മ​തം മാ​റി​യ ഒ​രാ​ൾ മി​ശ്ര​വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വാ​ഹ ​േക്വാ​ട്ട​യി​ൽ അ​നു​വ​ദി​ക്കു​ന്ന ആ​നു​കൂ​ല്യം ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​െ​ണ്ട​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.   

Tags:    
News Summary - Madras High Court rules change of religion does not change caste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.