ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ അധ്യാപക നിയമനങ്ങളിൽ ഉയർന്ന ജാതിക്കാർക്ക് പ്രാമുഖ്യം നൽകുന്നതായി ആരോപണം. രാജ്യത്തെ മുഖ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മദ്രാസ് ഐ.ഐ.ടിയിൽ ജാതി- മത വിവേചനം നിലനിൽക്കുന്നതായ ആരോപണങ്ങൾക്കിടെയാണ് പിന്നാക്ക വിഭാഗക്കാർക്ക് സംവരണം ചെയ്യപ്പെട്ട തസ്തികകളിൽ നിയമനങ്ങൾ മരവിപ്പിച്ചിരിക്കുന്നതായ റിപ്പോർട്ട് പുറത്തായത്.
വിവിധ അധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങളിൽ സംവരണം ലംഘിക്കപ്പെട്ടതായി വിവരാവകാശ രേഖകൾ പറയുന്നു. മതപരമായ വിവേചനം അനുഭവിച്ചതായി 2019 നവംബറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിെൻറ അവസാന കത്തിൽ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം മലയാളിയായ അസി. പ്രഫ. വിപിൻ വംശീയ വിവേചനം നേരിടുന്നതായി ആരോപിച്ച് ജോലി രാജിവെച്ച് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർന്നതും വിവാദത്തിന് കാരണമായി. 2019 ജൂൺ വരെ ജനറൽ കാറ്റഗറി പ്രഫസർ നിയമനങ്ങളിൽ 153 പേരെ മാത്രം ആവശ്യമുള്ളപ്പോൾ 273 മുന്നാക്ക വിഭാഗക്കാരെയാണ് നിയമിച്ചത്.
അതേസമയം, മറ്റു പിന്നാക്ക വിഭാഗ വിഭാഗത്തിലെ (ഒ.ബി.സി) 84 തസ്തികകളിൽ 29 എണ്ണം മാത്രമാണ് നികത്തിയത്. സോഷ്യൽ കാറ്റഗറി ലിസ്റ്റിലെ 47 തസ്തികകളിൽ 15 പേരെ മാത്രമാണ് നിയമിച്ചത്. ഗോത്ര വിഭാഗത്തിൽ 23 ഒഴിവുകൾ നികത്തേണ്ടിടത്ത് ഒന്നിൽ മാത്രമാണ് നിയമനം. അസി. പ്രഫസർ വിഭാഗത്തിൽ മുന്നാക്ക വിഭാഗത്തിൽപ്പെട്ട 120 പേർ ജോലി ചെയ്യുേമ്പാൾ മറ്റു പിന്നാക്ക വിഭാഗത്തിൽനിന്ന് 18 പേരും പട്ടികജാതി വിഭാഗത്തിൽ നിന്ന് ഏഴു പേരും ആദിവാസി വിഭാഗത്തിൽനിന്ന് ഒരാളും മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.