ചെന്നൈ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ മിക്ക സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിൽ പ്രധാനം ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുകയെന്നതായിരുന്നു. അതിനായി വിവാഹ, മരണാനന്തര ചടങ്ങുകൾക്കുൾപ്പെടെ പെങ്കടുക്കുന്നവരുടെ എണ്ണവും നിയന്ത്രിച്ചു. അതിനാൽ തന്നെ അടുത്ത ബന്ധുക്കൾക്ക് മാത്രമായിരുന്നു മിക്ക ചടങ്ങുകളിലും സ്ഥാനം.
എന്നാൽ, തമിഴ്നാട് മധുരയിലെ വരനും വധുവിനും തങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹം. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ അത് സാധിക്കുകയും ചെയ്യില്ല. എന്നാൽ ഭൂമിയിൽ വെച്ചു വിവാഹം നടത്തണ്ട ആകാശത്തുവെച്ച് വിവാഹം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു ഇരുവരും.
അതിനായി ഒരു വിമാനം തന്നെ വരനും വധുവും ബുക്ക് ചെയ്യുകയായിരുന്നു. മധുരൈ - ബംഗളൂരു വിമാനത്തിെൻറ മുഴുവൻ സീറ്റുകളും ഇരുവരും ചേർന്ന് ബുക്ക് ചെയ്തു. 161 ബന്ധുക്കൾ വിമാനത്തിൽ കയറി, മധുരയിൽനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ മധുരൈ മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് മുകളിൽ വിമാനമെത്തിയപ്പോൾ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.
മധുര സ്വദേശികളായ രാകേഷും ദക്ഷിണയുമാണ് ഇൗ വൈറൽ വിവാഹത്തിന് പിന്നിൽ. നാട്ടിൽവെച്ച് വിവാഹം നടത്തുേമ്പാൾ തമിഴ്നാട്ടിലെ കർഫ്യൂ ബാധകമാകുമെന്നതിനാലാണ് ഇത്തരത്തിലൊരു വിവാഹത്തിനൊരുങ്ങിയതെന്ന് ഇരുവരും പറയുന്നു.
വിമാനത്തിനുള്ളിൽവെച്ചുള്ള ഇരുവരുടെയും വിവാഹ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.