മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 50,000 കടന്നു. ഞായറാഴ്ച പുതുതായി 3,041പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഇത്രയും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ 1635 പേരാണ് മരിച്ചത്. ഇന്നുമാത്രം 58 മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ മുംബൈയിൽ മാത്രം 1725 പേർക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ 24 മണിക്കൂറിനിടെ 38 പേരാണ് മരിച്ചത്. ഇതോടെ മുംബൈയിൽ രോഗബാധിതരുടെ എണ്ണം 30,542 ആയി ഉയരുകയും 988 പേർ മരിക്കുകയും ചെയ്തു.
തുടർച്ചയായ എട്ടാം ദിവസമാണ് 2000 ത്തിൽ അധികം പേർക്ക് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.