വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് തട്ടിപ്പ്; എൻജീനിയർ ഉൾ​പ്പടെ നാല് പേർ അറസ്റ്റിൽ

ന്യൂഡൽഹി: വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഇ-കോമേഴസ് സൈറ്റുകളിൽ തട്ടിപ്പ് നടത്തിയ നാല് പേർ അറസ്റ്റിൽ. വ്യാജ സിം കാർഡുകൾ ഉപയോഗിച്ച് സിം എടുത്താണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് ​താനെ പൊലീസ് അറിയിച്ചു. ഇവരിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പും ടാബും 5.85 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് സിംകാർഡ് എടുത്ത് ചിലർ തട്ടിപ്പ് നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ആധാർ കാർഡ്, മൊബൈൽ ഫോൺ എന്നിവ പൊലീസ് പിടിച്ചെടുത്തു. റോബിൻ അരുജ, കിരൺ ബാൻസോദ, റോക്കി കരൺ, നവീൻകുമാർ സിങ് എന്നിവരാണ് അറസ്റ്റിലായത്.

ആധാർ കാർഡുകളുടെ പ്രിന്റ് ഔട്ടെടുത്ത്. ഫോട്ടോയിലും പേരിലും മാറ്റം വരുത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഈ ആധാർ കാർഡ് ഉപയോഗിച്ച് ഇ-കോമേഴ്സ് സൈറ്റുകളിൽ നിന്നും ഉൽപന്നങ്ങൾ വാങ്ങുന്നതാണ് തട്ടിപ്പുകാരുടെ രീതി. പിന്നീട് പേപ്പറുകളും മറ്റും ബോക്സിൽ നിറച്ച് ഇതേ ഉൽപന്നങ്ങൾ തന്നെ ഇ-കോമേഴ്സ് കമ്പനികൾക്ക് റിട്ടേൺ നൽകും. തട്ടിപ്പിലൂടെ ലഭിക്കുന്ന ഉൽപന്നങ്ങൾ കുറഞ്ഞ വിലക്ക് വിൽക്കുന്നതാണ് ഇവരുടെ രീതി.

Tags:    
News Summary - Maharashtra: Engineer, four others held for cheating e-commerce firms with SIM-Aadhaar card fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.