ബുർഖ ധരിച്ചതിന് യുവതിയെയും മകളെയും ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ

മുംബൈ: ബുർഖ ധരിച്ചത് ചോദ്യം ചെയ്യുകയും യുവതിയെയും മകളെയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ റിമാൻഡിൽ. മഹാരാഷ്ട്രയിലെ അകോലയിൽ അറുപതുകാരനാണ് അറസ്റ്റിലായത്.

വഡേഗാവ് മേഖലയിൽ രാത്രിയായിരുന്നു സംഭവം. ബുർഖ ധരിച്ചതിന് യുവതിയെയും കൂടെയുണ്ടായിരുന്ന മകളെയും മധ്യവയസ്കൻ ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

സംഭവം അറിഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. കർശന നടപടി വേണമെന്നാവശ്യപ്പെട്ട് ആളുകൾ ബലാപൂർ പൊലീസ് സ്റ്റേഷനുമുന്നിൽ തടിച്ചുകൂടി.

വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പൊലീസ് പിന്നീട് അറിയിച്ചു. തുടർന്ന് ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Tags:    
News Summary - Maharashtra man held after threatening woman her daughter for wearing burqa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.