മുംബൈ: മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 15 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 14 പേർ മുംബൈയിലും ഒരാൾ പൂനെയിലുമാണ്. ഇതോടെ കോവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 89 ആയി.
മുംബൈയിൽ 39 പേരും നവി മുംബൈയിൽ നാല് പേരും പുണെയിൽ 16, പിംപ്രിചിഞ്ച്വാട് 12, നാഗ്പുർ -നാല്, അഹമ്മദ്‌നഗർ -രണ്ട്,യവത്മാൽ -നാല്, കല്യാൺ-നാല്, പനവേൽ-ഒന്ന്, താണെ -ഒന്ന്, ഉല്ലാസ്നഗർ-ഒന്ന്, ഔറംഗാബാദ്-ഒന്ന് എന്നിങ്ങനെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
വൈറസ് ബാധ കൂടുകയും സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ പത്ര വിതരണം മുടങ്ങി. ഇതോടെ, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങി എല്ലാ ഭാഷകളിലുമുള്ള പത്രങ്ങളും അച്ചടി നിറുത്തിവെച്ചു.
അവശ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരെ അവരുടെ സ്ഥാപനത്തിെൻറ തിരിച്ചറിയൽ കാർഡ് പരിശോധിച്ചശേഷമാണ് അധികൃതർ യാത്രക്ക് അനുവദിക്കുന്നത്. മുംബൈ-പുണെ അതിവേഗ പാതയിലും പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.