മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മന്ത്രിസഭ വകുപ്പു വിഭജനം പൂര്‍ത്തിയായി. പൊതു ഭരണം, വിവര സാങ്കേതികവിദ്യ, നിയമ വകുപ്പുകള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഏറ്റെടുത ്തു. പാർട്ടിയോട് ഇടഞ്ഞ് ബി.ജെ.പിക്കൊപ്പം ചേരുകയും പിന്നീട് തിരിച്ചെത്തുകയും ചെയ് ത എന്‍.സി.പി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന് ധനകാര്യം, ആസൂത്രണ വകുപ്പുകള്‍ ലഭിച്ചപ്പോൾ പാർട്ടിയിലെതന്നെ അനില്‍ ദേശ്മുഖിനാണ് ആഭ്യന്തരവകുപ്പ്.
വ്യവസായം-ഖനനം വകുപ്പുകളും മറാത്ത ഭാഷാ വകുപ്പും ശിവസേനയുടെ സുഭാഷ് ദേശായിക്കാണ്. നഗരവികസന വകുപ്പിെൻറ ചുമതല ശിവസേനയുടെ ഏക്നാഥ് ഷിന്‍ഡേക്ക് ലഭിച്ചപ്പോൾ കോണ്‍ഗ്രസിെൻറ ബാലാ സാഹബ് തോറാട്ടിന് റവന്യൂ വകുപ്പും ലഭിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെക്ക് വിനോദ സഞ്ചാരം, പരിസ്ഥിതി വകുപ്പുകളാണ് ലഭിച്ചത്.
എന്‍.സി.പിയുടെ ധനഞ്ജയ് മുണ്ഡേക്ക് സാമൂഹിക നീതി വകുപ്പും മുൻ മുഖ്യമന്ത്രി കോണ്‍ഗ്രസിെൻറ അശോക് ചവാന് പൊതുമരാമത്ത് വകുപ്പും പാർട്ടിയിലെതന്നെ ജിതേന്ദ്ര ഔഹദിന് ഭവന വകുപ്പും ലഭിച്ചു. വകുപ്പു വിഭജനത്തിന് ഗവര്‍ണര്‍ ഭഗത്സിങ് കോശിയാരി അംഗീകാരം നല്കി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ നവംബര്‍ 28നാണ് അധികാരമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.