മുംബൈ: സിന്ധുദുർഗിലെ രാജ്കോട്ട് കോട്ടയിൽ തകർന്നുവീണ ശിവജി പ്രതിമക്കുപകരം ഇരട്ടി വലുപ്പത്തിൽ ആറുമാസത്തിനകം പുതിയതു നിർമിക്കാൻ മഹാരാഷ്ട്ര സർക്കാർ. 20 കോടി രൂപയാണ് 60 അടി വലുപ്പമുള്ള ശിവജി പ്രതിമക്ക് സർക്കാർ വകയിരുത്തിയത്. കഴിഞ്ഞ ഡിസംബർ നാലിന് നാവികസേന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത പ്രതിമയാണ് ആഗസ്റ്റ് 26ന് തകർന്നുവീണത്.
മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോരിന് വഴിതുറന്ന സംഭവമായിരുന്നു ഇത്. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രധാനമന്ത്രി തിരക്കിട്ട് ഉദ്ഘാടനം ചെയ്തവയിൽപെട്ടതാണ് ശിവജി പ്രതിമയുമെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. പ്രതിമ തകർന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീട് മറാത്തികളോട് ക്ഷമ ചോദിച്ചിരുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കേയാണ് പ്രതിമ വിവാദം കത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.