മുംബൈ: മഹാരാഷ്ട്രയിലെ ആദിവാസി മേഖലയായ ഗോണ്ഡിയയിലുള്ള ബായ് ഗംഗാ ബായ് ആശുപത്രിയിൽ കഴിഞ്ഞ 50 ദിവസത്തിനിടെ 45 നവജാത ശിശുക്കൾ മരിച്ചതായി റിപ്പോർട്ട്. പോഷകാഹാരക്കുറവും ആവശ്യമായ ജീവനക്കാരുടെ അഭാവവുമാണ് മരണകാരണമായി ആശുപത്രി വൃത്തങ്ങൾ പറയുന്നത്. അയൽ സംസ്ഥാനമായ മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽനിന്ന് പ്രസവത്തിനും ചികിത്സക്കുമായി സ്ത്രീകളെത്തുന്നത് ബായ് ഗംഗാ ബായ് ആശുപത്രിയിലാണ്. ആദിവാസികളുടെ ഏക ആശ്രയമാണിത്.
ഏഴ് ഡോക്ടർമാർ വേണ്ടിടത്ത് നിലവിൽ രണ്ട് ഡോക്ടർമാരാണുള്ളതെന്നും പറയുന്നു. സാേങ്കതിക സംവിധാനങ്ങളും മാസങ്ങളായി പ്രവർത്തിക്കുന്നില്ല. സംഭവം വിവാദമായതോടെ മഹാരാഷ്ട്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതായി ഗോണ്ഡിയയുടെ രക്ഷാകർതൃ ചുമതലയുള്ള സാമൂഹികക്ഷേമ മന്ത്രി രാജ്കുമാർ ബഡോളെ അറിയിച്ചു. അതേസമയം, അഴിമതിയും ഇടനിലക്കാരുടെ ഇടപെടലുമാണ് ആശുപത്രിയിലുള്ളതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.