ന്യൂഡൽഹി: ജമ്മു-കശ്മീരിലെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നത് പാകിസ്താെൻറ പെ രുമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. എല്ലാ നിയന്ത്രണങ്ങളും നീക്കണമെന്നാണ് സർക്കാറിെൻറ ആഗ്രഹം. എന്നാൽ, കശ്മീരിൽ കുഴപ്പങ്ങളുണ്ടാക്കാനാണ് പാകിസ്താെൻറ വ്യഗ്രത -ഡോവൽ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സ്വദേശ, വിദേശ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അജിത് ഡോവൽ. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ 370ാം ഭരണഘടന വകുപ്പ് എടുത്തുകളഞ്ഞതിനെ മിക്ക കശ്മീരികളും പിന്തുണക്കുെന്നന്ന് പൂർണബോധ്യമുണ്ടെന്നും അജിത് ഡോവൽ പറഞ്ഞു.
370ാം വകുപ്പ് പ്രത്യേക പദവിയല്ല. പ്രത്യേക വിവേചനമായിരുന്നു. അതു നീക്കിയതു വഴി കശ്മീരികളെ ഇന്ത്യക്കാർക്കൊപ്പമാക്കി. ഭീകരരെയും മറ്റും ഉപയോഗിച്ച് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിൽനിന്ന് പാകിസ്താെന തടയുന്നതിനാണ് അവിടത്തെ നിയന്ത്രണങ്ങൾ. പാകിസ്താൻ നല്ലനിലക്ക് പെരുമാറിയാൽ കശ്മീരിൽ സാധാരണ നില പുനഃസ്ഥാപിക്കാനാവും. പാകിസ്താൻ അവരുടെ രീതിയിൽ പോയാൽ ഇന്ത്യ എന്തുചെയ്യുമെന്ന ചോദ്യത്തിന്, ഏതു പ്രശ്നത്തിനും ഒരു പരിഹാരമുണ്ടെന്നായിരുന്നു ഡോവലിെൻറ മറുപടി.
സൈന്യം മനുഷ്യാവകാശ ലംഘനങ്ങളും അതിക്രമങ്ങളും നടത്തുന്നുവെന്ന ആരോപണം അജിത് ഡോവൽ തള്ളി. അതിർത്തിയിൽ 20 കിലോമീറ്റർ ഇടവിട്ട് പാകിസ്താെൻറ കമ്യൂണിക്കേഷൻ ടവറുകളുണ്ട്. പഞ്ചാബി സംസാരിക്കുന്ന രണ്ടു ഭീകരരും പാകിസ്താനിലിരുന്ന് അവരെ നിയന്ത്രിക്കുന്നവരുമായുള്ള ഫോൺ സംഭാഷണം ചോർന്നു കിട്ടുകയുണ്ടായി. ഏൽപിച്ച പണി ശരിയാംവണ്ണം ചെയ്യുന്നില്ലെന്ന് ഭീകരരെ ശാസിക്കുന്നത് അതിൽ കേൾക്കാം. ഇതിനു ശേഷം അവർ രണ്ടു പേരും സോപോറിലെ പഴക്കച്ചവടക്കാരായ ഹമീദുല്ല റാത്തറുടെ വീട്ടിലെത്തി. പീഢനമായിരുന്നു ലക്ഷ്യം. ഹമീദുല്ല വീട്ടിൽ ഉണ്ടായിരുന്നില്ല. 25കാരനായ മകൻ മുഹമ്മദ് ഇർഷാദിനെ ഭീകരർ വെടിവെച്ചു പരിക്കേൽപിച്ചുവെന്നും ഡോവൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.