ന്യൂഡൽഹി: ജമ്മു-കശ്മീർ വിഷയത്തിൽ തുർക്കിക്കു പിന്നാലെ, മലേഷ്യയുമായുള്ള ഇന്ത്യയു ടെ ബന്ധങ്ങളിലും ഉരസൽ. മലേഷ്യയിൽനിന്ന് പാമോയിൽ ഇറക്കുമതി ചെയ്യരുതെന്ന് വ്യവസ ായികളുടെ സംഘടന ആഹ്വാനം ചെയ്തു. ഇതേക്കുറിച്ച് കേന്ദ്രസർക്കാർ മൗനം തുടരുന്നതിനി ടയിൽ, ബഹിഷ്കരണം കൊണ്ട് കശ്മീർ വിഷയത്തിലെ തങ്ങളുടെ അഭിപ്രായത്തിൽ മാറ്റമൊന ്നും ഇല്ലെന്ന് മലേഷ്യ പ്രതികരിച്ചു.
യു.എൻ സമ്മേളനത്തിൽ ഇന്ത്യക്കെതിരായ നിലപാട് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദാണ് വ്യക്തമാക്കിയത്. ഇന്ത്യ-കശ്മീർ അധിന ിവേശം നടത്തി ഒരു ഭാഗം കൈയടക്കുകയായിരുന്നുവെന്നാണ് അദ്ദേഹം യു.എന്നിൽ പ്രസംഗിച്ചത്.
ഇതിനോട് പരസ്യമായ വിയോജിപ്പ് ഇന്ത്യ പ്രകടിപ്പിച്ചെങ്കിലും, നയതന്ത്ര-വാണിജ്യ തലത്തിൽ ഔദ്യോഗിക തീരുമാനമൊന്നുമില്ല. എന്നാൽ, ഉത്തരവാദപ്പെട്ട വ്യവസായികളെന്ന നിലക്ക്, മുന്നോട്ടുള്ള വഴിയെക്കുറിച്ച് കേന്ദ്രസർക്കാറിൽനിന്ന് വ്യക്തത ഉണ്ടാകുന്നതുവരെ മലേഷ്യയിൽനിന്ന് പാമോയിൽ വാങ്ങുന്നത് ഒഴിവാക്കുകയാണെന്ന് സോൾവൻറ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംഘടനയുടെ സ്വന്തം താൽപര്യപ്രകാരമാണ് ബഹിഷ്കരണ മാർഗനിർദേശമെന്ന് അസോസിയേഷൻ പ്രസിഡൻറ് അതുൽ ചതുർവേദി വിശദീകരിച്ചു.
ഇന്ത്യൻ വ്യവസായങ്ങൾക്ക് ആവശ്യമായ പാമോയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് മലേഷ്യയിൽ നിന്നാണ്. ജനുവരി മുതൽ സെപ്റ്റംബർ വരെ ഒമ്പതു മാസത്തിനിടയിൽ 14,000 കോടി രൂപയുടെ പാമോയിൽ ഇന്ത്യ മലേഷ്യയിൽനിന്ന് ഇറക്കി. പകരം, ഇന്തോനേഷ്യയിൽനിന്നും യുക്രെയ്നിൽനിന്നും മറ്റുമായി പാമോയിലും മറ്റു ഭക്ഷ്യഎണ്ണകളും വാങ്ങാനാണ് വ്യവസായികളുടെ നീക്കം. നവംബർ, ഡിസംബറിലേക്കുള്ള അവധിവ്യാപാരത്തെ ഇത് ബാധിച്ചിട്ടുണ്ടെന്നാണ് മലേഷ്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ. കശ്മീർ വിഷയത്തിൽ മനസ്സു തുറന്ന അഭിപ്രായമാണ് പറഞ്ഞതെന്നും, അതിൽ മാറ്റമൊന്നുമില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് പറഞ്ഞു. യു.എൻ പ്രമേയങ്ങൾ എല്ലാവരും മാനിക്കണമെന്നാണ് പറഞ്ഞതിെൻറ അർഥം. അതല്ലെങ്കിൽ യു.എന്നിനെക്കൊണ്ട് എന്തു പ്രയോജനം? -അദ്ദേഹം ചോദിച്ചു. ബഹിഷ്കരണ വിഷയം മലേഷ്യ പഠിക്കും. മറ്റൊരു വ്യാപാര യുദ്ധത്തിന് വഴി തുറക്കുകയാണ് ഇതുവഴി സംഭവിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറക്കുമതിക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യയെക്കൂടി ബാധിക്കുന്ന വിഷയമാണെന്ന് മലേഷ്യൻ പാമോയിൽ അസോസിയേഷൻ അഭിപ്രായപ്പെട്ടു. വ്യാപാരം വൺവേ ട്രാഫിക്കല്ല. ഇന്ത്യയെ അനുനയിപ്പിക്കാൻ പഞ്ചസാര, ബീഫ് എന്നിവയുടെ മലേഷ്യൻ ഇറക്കുമതി കൂട്ടുമെന്ന് കഴിഞ്ഞ ദിവസം അവിടത്തെ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് ഇന്ത്യൻ വ്യവസായികളുടെ വ്യാപാര സമ്മർദം.
കശ്മീർ വിഷയത്തിൽ സമാന നിലപാട് എടുത്തതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുർക്കി സന്ദർശന പരിപാടി മാറ്റിവെച്ചിരിക്കുകയാണ്. എന്നാൽ, കശ്മീർ വിഷയത്തിൽ പാകിസ്താെൻറ പക്ഷത്തു നിൽക്കുന്ന ചൈനയോടുള്ള സമീപനം വ്യത്യസ്തം. ചൈന നയിക്കുന്ന സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ മുന്നോട്ടു നീങ്ങുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.