മാലെഗാവ് സ്ഫോടനക്കേസ്: നാലു പ്രതികൾക്ക് ജാമ്യം

മുംബൈ: മാലെഗാവ് സ്ഫോടനക്കേസിൽ നാലു പ്രതികൾക്ക് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. മനോഹർ നവാരിയ, രാജേന്ദ്ര ചൗധരി , ധൻ സിങ്, ലോകേഷ് ശർമ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ജഡ്ജിമാരായ ഇന്ദ്രജിത്ത് മഹന്ദി, എ.എം. ബദർ എന്നിവരടങ്ങിയ ഡിവി ഷൻ ബെഞ്ചിന്‍റേതാണ് വിധി.

കേസിൽ 2013ലാണ് നാലുപേരും അറസ്റ്റിലായത്. പ്രത്യേക കോടതി ജാമ്യാപേക്ഷ തളളിയതിനെ തുടർന്ന് 2016ലാണ് ഇവർ ഹൈകോടതിയെ സമീപിച്ചത്. കേസിൽ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ലെന്ന് പ്രതികളുടെ അഭിഭാഷകൻ വാദിച്ചു. സ്ഫോടനത്തിൽ മകനെ നഷ്ടമായ മാലെഗാവ് നിവാസി ഷഫീഖ് അഹ്മദ് സൈം ആണ് ജാമ്യാപേക്ഷയെ എതിർത്തത്.

സ്ഫോടനക്കേസ് മഹാരാഷ്ട്ര എ.ടി.എസും സി.ബി.ഐയും അന്വേഷിച്ച ശേഷമാണ് എൻ.ഐ.എ ഏറ്റെടുത്തത്. 2006 സെപ്റ്റംബർ എട്ടിന് നാഷികിലെ മാലെഗാവിൽ ഹമീദിയ പള്ളിക്ക് പുറത്താണ് സ്ഫോടന പരമ്പര അരങ്ങേറിയത്. 37 പേർ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Malegaon blast case Bombay HC grants bail to four accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.