മുംബൈ: സന്യാസിമാരും സൈനികരും പ്രതികളായ 2008ലെ മാലേഗാവ് സ്ഫോടന കേസിൽ രഹസ്യ വിചാരണ ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) പ്രത്യേക കോടതിയിൽ ഹരജി നൽകി. ഹരജിയിൽ തിങ്കളാഴ്ചയോടെ പ്രതികരണം അറിയിക്കാൻ കോടതി പ്രതികളോട് ആവശ്യപ്പെട്ടു. ഭോപാൽ ബി.ജെ.പി എം.പി പ്രജ്ഞസിങ് ഠാകുറും മുൻ സൈനിക ഇൻറലിജൻസ് ഉദ്യോഗസ്ഥൻ ലഫ്. കേണൽ ശ്രീകാന്ത് പുരോഹിതും ഉൾപ്പെടെ ഏഴു പേരാണ് പ്രതികൾ.
ഇവർക്കെതിരെ യു.എ.പി.എ വകുപ്പുകൾ പ്രകാരമാണ് കോടതി കുറ്റം ചുമത്തിയത്. സാമുദായിക െഎക്യം തകർക്കാൻ ലക്ഷ്യമിട്ടാണ് മാലേഗാവിൽ സ്ഫോടനം നടത്തിയതെന്ന് എൻ.െഎ.എക്ക് വേണ്ടി ഹാജരായ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ അവിനാഷ് റസൽ കോടതിയിൽ പറഞ്ഞു. ഇൗ സാഹചര്യത്തിൽ സാമുദായിക െഎക്യത്തിന് കോട്ടംതട്ടാത്ത വിധം വിചാരണ നടത്തേണ്ടതുണ്ട്. അതിനാൽ വിചാരണ നടപടികൾ രഹസ്യമാക്കണം. വിചാരണ റിപ്പോർട്ട് ചെയ്യുന്നത് തടയണം.
ഇതോടൊപ്പം കേസിലെ 38 പ്രധാന സാക്ഷികൾക്ക് സംരക്ഷണം നൽകണമെന്നും എൻ.െഎ.എ ആവശ്യപ്പെട്ടു. വിചാരണ കോടതിയിൽ സാക്ഷികൾക്ക് സംരക്ഷണം ആവശ്യപ്പെടുന്ന കാര്യം എൻ.െഎ.എ വെള്ളിയാഴ്ച ബോംബെ ഹൈകോടതിയെ അറിയിച്ചിരുന്നു. സാക്ഷികളുടെ രഹസ്യമൊഴി അതേപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി ലഫ്. കേണൽ പുരോഹിത് നൽകിയ ഹരജിയിൽ വാദം കേൾക്കേ ആയിരുന്നു ഇത്. സാക്ഷിമൊഴികൾ നൽകാമെന്ന് എൻ.െഎ.എ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.