മുംബൈ: 2008ലെ മാലേഗാവ് സ്ഫോടന കേസ് വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ നൽകിയ ഹരജി പ്രത്യേക കോടതി തള്ളി. വിചാരണ സുതാര്യമായിരിക്കണം എന്നു പറഞ്ഞാണ് കോടതി ഹരജി തള്ളിയത്.
രഹസ്യ സാക്ഷികളുടെ സംരക്ഷണവും കേസിലെ വൈകാരികതയും ചൂണ്ടിക്കാണിച്ചു എൻ.ഐ.എ നിയമത്തിലെ പതിനേഴാം വകുപ്പും യു.എ.പി.എയിലെ 44 ആം വകുപ്പും പ്രകാരം വിചാരണ രഹസ്യമാക്കണമെന്നും മാധ്യമങ്ങളെ നിരോധിക്കണമെന്നും ആണ് എൻ.ഐ.എ ആവശ്യപ്പെട്ടത്. ഇതിനെതിരെ പതിനൊന്ന് മാധ്യമപ്രവർത്തകരും സ്ഫോടനത്തിൽ മരിച്ച ആളുടെ പിതാവും ഇടപെടൽ ഹരജി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.