കൊൽക്കത്ത: രാജ്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുംവരെ തെൻറ സത്യഗ്രഹം തുടരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചിട്ടി തട്ടിപ്പുകേസിൽ കൊൽക്കത്ത െപാലീസ് കമീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള സി.ബി.െഎ നീക്കത്തിനെതിരെ ധർണ നടക്കുന്ന നഗരത്തിലെ ഹൃദയഭാഗത്താണ് മമത നിരാഹാരമിരിക്കുന്നത്. സംസ്ഥാനത്തിെൻറ പലഭാഗത്തും തൃണമൂൽ പ്രവർത്തകർ കേന്ദ്രത്തിനെതിരെ റാലികളും പ്രത്യക്ഷ സമരങ്ങളും നടത്തി. രണ്ടു ജില്ലകളിൽ ട്രെയിൻ തടഞ്ഞു. ഞായറാഴ്ച രാത്രി 8.30 മുതൽ ധർണ ആരംഭിച്ച മമത രാത്രി മുഴുവൻ ഉറങ്ങാതെയിരുന്നു.
ഭക്ഷണവും കഴിച്ചില്ല. മുതിർന്ന മന്ത്രിമാരും പാർട്ടി നേതാക്കളും മമതക്കൊപ്പം ഉണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഗുജറാത്ത് എം.എൽ.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി, ഡി.എം.കെ പ്രസിഡൻറ് എം.കെ.സ്റ്റാലിൻ, ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തുടങ്ങിയവർ തന്നെ ഫോണിൽ ബന്ധപ്പെട്ട് പിന്തുണ അറിയിച്ചുവെന്ന് മമത പറഞ്ഞു. ധർണയിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത് സർക്കാർ പരിപാടിയാണെന്നും അതിൽ ഉദ്യോഗസ്ഥർ എത്തുന്നതിൽ തെറ്റില്ലെന്നും മമത വ്യക്തമാക്കി.
നേതാജി ഇൻഡോർ സ്റ്റേഡിയത്തിലാണ് സമ്മേളനം നടന്നത്. നഗരത്തിലെ ‘മെട്രോ സിനിമ’ക്ക് മുന്നിലാണ് ധർണ നടക്കുന്നത്. ഇവിടെയാണ് 2006ൽ മമത സിംഗൂരിൽ ടാറ്റക്കുവേണ്ടി സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി കർഷർക്ക് തിരിച്ചുനൽകണം എന്ന് ആവശ്യെപ്പട്ട് 26 ദിവസം നീണ്ട നിരാഹാരമിരുന്നത്. പിന്നീട് 2011ൽ അവർ ഇടതുസർക്കാറിനെ അട്ടിമറിച്ച് അധികാരമേറ്റു. തുടർന്ന് ടാറ്റയെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലേക്ക് ക്ഷണിക്കുകയും അവർ ബംഗാളിലെ പദ്ധതി ഉപേക്ഷിച്ച് പോകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.