ഭോപാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ഏജൻസികളായ സി.ബി.ഐ, ഇ.ഡി എന്നിവയും ഉൾപെടെ എല്ലാ എതിരാളികളെയും പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ മമത ബാനർജിയാണ് രാജ്യത്തിന്‍റെ നേതാവെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ്. ''ഇന്നത്തെ ഇന്ത്യയുടെ നേതാവ് മമത ബാനർജിയാണ്. തുടർച്ചയായ മൂന്നാം തവണയാണ് അവർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയാകുന്നത്. തീർത്തും വ്യത്യസ്തമായ നിയമസഭ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരത്തിനൊടുവിലാണ് അവർ ഇവിടെെയത്തിയത്''- കമൽനാഥ് പറഞ്ഞു. കേന്ദ്ര സർക്കാർ, പ്രധാനമന്ത്രി മോദി, അദ്ദേഹത്തിന്‍റെ മന്ത്രിമാർ, സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നിവക്കെതിരെയെല്ലാം അവർ പൊരുതി. എല്ലാവരെയും അവർ പടികടത്തുകയും ചെയ്തെന്ന് അദ്ദേഹം തുടർന്നു. അതേ സമയം, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ നിർത്തുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് യു.പി.എ തീരുമാനിക്കുെമന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.