ന്യൂഡൽഹി: ഒഡിഷയിലെ ബാലസോറിൽ 275 പേർ കൊല്ലപ്പെട്ട ട്രെയിനപകടത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ നിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
കഴിഞ്ഞദിവസം താനും റയിൽവേ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. റയിൽവേ മന്ത്രിയായി പ്രവർത്തിച്ചതിനാൽ കുറേകാര്യങ്ങൾ പറയണമെന്നുമുണ്ടായിരുന്നു. എന്നാൽ എന്ത് കൊണ്ടാണ് ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള സംവിധാനം പ്രവർത്തിക്കാതിരുന്നതെന്ന് ചോദിച്ചെങ്കിലും കേന്ദ്രമന്ത്രി ഒന്നും മിണ്ടിയില്ല. എന്നാൽ ഇക്കാര്യത്തിൽ സത്യം പുറത്തുവരണമെന്നും അത് ജനങ്ങൾക്ക് അറിയണമെന്നും മമത മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ അവസരത്തിൽ കേന്ദ്രസർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കുന്നതിന് പകരം തന്നെയും നിതീഷ് കുമാറിനെയും ലാലു പ്രസാദ് യാദവിനേയും അധിക്ഷേപിക്കുകയാണ്. അപകടത്തിൽ ഇത്രപേർ മരിച്ചിട്ടും ക്ഷമാപണം നടത്താൻ പോലും തയാറായിട്ടില്ലെന്നും മമത കുറ്റപ്പെടുത്തി.
മമത കഴിഞ്ഞദിവസം ട്രെയിനപകടം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു. 21–ാം നൂറ്റാണ്ടിൽ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ട്രെയിനപകടമാണ് ഒഡീഷയിലെ ബാലസോറിൽ ഉണ്ടായതെന്നാണ് പറഞ്ഞത്. അപകടത്തിൽ മരിച്ച ബംഗാൾ സ്വദേശികളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മമത പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.