കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ മുദ്രാവാക്യം മുഴക്കിയതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര എം.പി. സുഭാഷ് ചന്ദ്രബോസിന്‍റെ 125ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ നടന്ന പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മമത പ്രസംഗിക്കാനായി എഴുന്നേറ്റപ്പോൾ സദസ്സിൽ നിന്ന് ജയ് ശ്രീ റാം, ജയ് മോദി വിളികൾ ഉയരുകയായിരുന്നു. തുടർന്ന് വിളിച്ചു വരുത്തി അപമാനിക്കരുതെന്നും ഇതൊരു രാഷ്ട്രീയ പരിപാടിയല്ലെന്നും അവർ പറഞ്ഞു.
പിന്നീട് വേദിയിൽ പ്രസംഗിക്കില്ലെന്നും മമത അറിയിച്ചു. സർക്കാറിന്‍റെ പരിപാടി നടത്തുേമ്പാൾ പുലർത്തേണ്ട് ഒരു മാന്യതയുണ്ട്. ഇതൊരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം പരിപാടിയല്ല. എല്ലാ രാഷ്ട്രീയപാർട്ടിക്കാരുടേയും ജനങ്ങളുടേയും പരിപാടിയാണെന്നും മമത ബാനർജി പറഞ്ഞു. ബി.ജെ.പി പ്രവർത്തകരുടെ പെരുമാറ്റത്തെ പരിഹസിച്ചാണ് തൃണമൂൽ എം.പി മഹുവ മൊയ്ത്ര രംഗത്തുവന്നത്. 'രാഷ്ട്രം അറിയാൻ ആഗ്രഹിക്കുന്നു, സംരക്ഷകനും മഹാപ്രഭുവുമായ ശ്രീ മോദി പ്രസംഗിച്ചപ്പോൾ ആരാധകർ ജയ് ശ്രീരാം മുഴക്കിയില്ലല്ലോ.
പിന്നെന്തിനാണ് മുഖ്യമന്ത്രി മമതാ ബാനർജി പ്രസംഗിക്കുേമ്പാൾ മാത്രം ഈ കരച്ചിൽ. ജയ് ശ്രീ ഭരണഘടന' -മഹുവ ട്വിറ്ററിൽ കുറിച്ചു. മറ്റൊരു ട്വീറ്റിൽ 'മമതയോടൊപ്പം പ്രവർത്തിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും കടലോളം വരുന്ന കഴിതകൾക്കിടയിൽ അവർ ഒരേയൊരു സിംഹിണി ആണെന്നും' മഹുവ മൊയ്ത്ര കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.