ആർ.എസ്.എസ് അത്രമോശമല്ലെന്ന് മമത; എതിർത്ത് കോൺഗ്രസും സി.പി.എമ്മും

കൊ​ൽ​ക്ക​ത്ത: ആ​ർ.​എ​സ്.​എ​സ് അ​ത്ര​മോ​ശ​മ​ല്ലെ​ന്നും ബി.​ജെ.​പി​യെ പി​ന്തു​ണ​ക്കാ​ത്ത നി​ര​വ​ധി പേ​ർ ആ​ർ.​എ​സ്.​എ​സി​ലു​ണ്ടെ​ന്നു​മു​ള്ള ​പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വി​വി​ധ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്ത്. ക​ഴി​ഞ്ഞ​ദി​വ​സം ​ഒ​രു ച​ട​ങ്ങി​ലാ​ണ് മ​മ​ത ആ​ർ.​എ​സ്.​എ​സി​ൽ ന​ല്ല​വ​രു​മു​ണ്ടെ​ന്ന് പ്ര​സം​ഗി​ച്ച​ത്. ബി.​ജെ.​പി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് ആ​ത്മാ​ർ​ഥ​ത​യി​ല്ലെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​ഞ്ഞ​താ​യി സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സു​ജ​ൻ ച​ക്ര​വ​ർ​ത്തി പ​റ​ഞ്ഞു. മ​മ​ത ആ​ർ.​എ​സ്.​എ​സി​ന്റെ 'സ​ന്ത​തി'​യാ​ണെ​ന്ന ഇ​ട​ത് പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ടി​ന് മ​റ്റൊ​രു തെ​ളി​വു​കൂ​ടി​യാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ർ.​എ​സ്.​എ​സി​നോ​ട് മ​മ​ത നേ​ര​ത്തേ​യും അ​ടു​പ്പം പു​ല​ർ​ത്തു​ക​യും ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി പ​റ​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്ക​ണ​മെ​ന്ന് ആ​ർ.​എ​സ്.​എ​സ് വേ​ദി​യി​ൽ ആ​വ​ശ്യ​​പ്പെ​ട്ട ​നേ​താ​വാ​ണ് മ​മ​ത​യെ​ന്നും വീ​ണ്ടും ത​നി​നി​റം പു​റ​ത്താ​യെ​ന്നും ചൗ​ധ​രി പ​റ​ഞ്ഞു. 2003ൽ ​ആ​ർ.​എ​സ്.​എ​സി​​നെ രാ​ജ്യ​സ്നേ​ഹി​ക​ളെ​ന്ന് വി​ളി​ച്ച മ​മ​ത​യെ തി​രി​ച്ച് ദു​ർ​ഗ​യെ​ന്ന് ആ​ർ.​എ​സ്.​എ​സും വി​ശേ​ഷി​പ്പി​ച്ച​ത് എ.​ഐ.​എം.​ഐ.​എം ത​ല​വ​ൻ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി ചൂ​ണ്ടി​ക്കാ​ട്ടി. ഉ​വൈ​സി​യു​​ടെ മ​തേ​ത​ര സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്ന് തൃ​ണ​മൂ​ൽ എം.​പി സൗ​ഗ​ത റോ​യി പ​റ​ഞ്ഞു. അ​തേ​സ​മ​യം, രാ​ഷ്​​ട്രീ​യ എ​തി​രാ​ളി​ക​ളെ ​കൊ​ന്നൊ​ടു​ക്കു​ന്ന ന​യം മ​മ​ത​യും പാ​ർ​ട്ടി​യും തി​രു​ത്ത​ണ​മെ​ന്ന് ആ​ർ.​എ​സ്.​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ഷ്ണു ബ​സു പ​റ​ഞ്ഞു. ആ​ർ.​എ​സ്.​എ​സി​നും ബി.​ജെ.​പി​ക്കും മ​മ​ത​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ടെ​ന്നാ​ണ് ബി.​ജെ.​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് ദി​ലീ​പ് ഘോ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

Tags:    
News Summary - Mamata says RSS is not that bad; Congress and CPM opposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.