ചെന്നൈ: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയും ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും ബുധനാഴ്ച ചെന്നൈയിൽ കൂടിക്കാഴ്ച നടത്തിയേക്കും. പശ്ചിമബംഗാളിന്‍റെ ചുമതല വഹിക്കുന്ന ഗവർണർ എൽ. ഗണേശന്‍റെ ജ്യേഷ്ഠന്‍റെ 80ാമത് ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനാണ് മമത ബാനർജി ചെന്നൈയിലെത്തുന്നത്. വ്യാഴാഴ്ചയാണ് ചടങ്ങ്.
ബുധനാഴ്ച വൈകീട്ട് എത്തുന്ന മമത ബാനർജി തമിഴ്നാട് മുഖ്യമന്ത്രിയുടെ ക്യാമ്പ്ഹൗസിൽവെച്ചായിരിക്കും സ്റ്റാലിനെ കാണുക. തമിഴ്നാട്ടിലെ മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കളെയും മമത കാണുമെന്നാണ് സൂചന. രാത്രി മമത ചെന്നൈയിൽ തങ്ങും.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടൽ. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ ശക്തമായ മുന്നണി രൂപവത്കരിക്കണമെന്ന നിലപാടാണ് ഇരു നേതാക്കൾക്കുമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.