കൈതാർ: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ബീഹാർ സ്വദേശിയായ യോഗി സൂരജ്നാഥ് എന്നയാളാണ് ചിത്രം മോർഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
ബീഹാർ പോലീസ് സൈബർ സെല്ലിന് സാമൂഹ്യ പ്രവർത്തക ഷാഹിൻ സയാദ് നൽകിയ പരാതിയിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭക്തൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാളെ ബിനോദ്പൂരിലെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എന്നാൽ യോഗി സൂരജ്നാഥിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് മനോജ് റായി പറഞ്ഞു. ജനുവരി 30ന് ആണ് ഇയാൾ ചിത്രം ട്വീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.